Type Here to Get Search Results !

26-ന്റെ നിറവിൽ ഓക്‌സിജൻ; വാർഷിക നറുക്കെടുപ്പിലെ ആദ്യ വിജയിയായി റിചിന്‍

NEWS DESK 0


കോട്ടയം: പ്രമുഖ ഡിജിറ്റൽ റീട്ടെയിൽ ശൃംഖലയായ ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ടിന്റെ 26-ാം വാർഷികാഘോഷങ്ങൾക്ക് ആവേശകരമായ തുടക്കം. വാർഷികത്തോടനുബന്ധിച്ച് നടന്ന ആദ്യദിന നറുക്കെടുപ്പിൽ കോട്ടയം നാഗമ്പടം ഷോറൂം സന്ദർശിച്ച റിചിൻ എസ്. കുരുവിള വിജയിയായി. എസിയാണ് റിചിന് സമ്മാനമായി ലഭിച്ചത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തു. പതിറ്റാണ്ടുകൾക്ക് മുമ്പ് ഓക്‌സിജന്റെ കോട്ടയത്തെ ആദ്യ ഷോറൂം ഉദ്ഘാടനം ചെയ്തത് ഉമ്മൻ ചാണ്ടിയായിരുന്നു.

ഈ മാസം 31 വരെ നീണ്ടുനിൽക്കുന്ന വാർഷിക ആഘോഷങ്ങളുടെ ഭാഗമായി അഞ്ച് കോടി രൂപയുടെ സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ദിവസേനയുള്ള നറുക്കെടുപ്പിലൂടെ കാറും സ്കൂട്ടറും ഉൾപ്പെടെയുള്ള സമ്മാനങ്ങൾ ലഭിക്കും. മൊബൈൽ ഫോൺ, ലാപ്ടോപ്പ്, എസി, ഫ്രിഡ്ജ് തുടങ്ങിയവയ്ക്ക് പ്രത്യേക വിലക്കുറവിനൊപ്പം ഉറപ്പായ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. 32 ഇഞ്ച് എൽഇഡി ടിവി 7,990 രൂപയ്ക്കും 55 ഇഞ്ച് 4K സ്മാർട്ട് ടിവി 23,990 രൂപയ്ക്കും ലഭ്യമാണ്. ലാപ്ടോപ്പ് വാങ്ങുന്നവർക്ക് 4,500 രൂപയുടെ സമ്മാനങ്ങളും ക്യാഷ്ബാക്ക് ഓഫറുകളും ലഭിക്കും.

എസികൾക്ക് 11,000 രൂപ വരെ ക്യാഷ്ബാക്കും തിരഞ്ഞെടുത്ത മോഡലുകൾക്ക് സ്റ്റെബിലൈസറും ഇൻസ്റ്റാളേഷനും സൗജന്യവുമാണ്. 41 രൂപ മുതൽ ആരംഭിക്കുന്ന പ്രതിദിന ഇ.എം.ഐ സൗകര്യവും ലഭ്യമാണ്. കൂടാതെ പഴയ ഇൻവെർട്ടറുകൾക്കും ബാറ്ററികൾക്കും 3,000 രൂപ വരെ എക്സ്‌ചേഞ്ച് ബോണസും ഓക്സിജൻ നൽകുന്നുണ്ട്. ഡിസ്‌പ്ലേ കേടായ ലാപ്‌ടോപ്പുകൾക്കും മൊബൈലുകൾക്കും സർവീസിന് ശേഷം ഒരു വർഷത്തെ സൗജന്യ വൺ ടൈം റീപ്ലെയ്‌സ്‌മെന്റ് ഓഫറും വാർഷികത്തോടനുബന്ധിച്ച് നൽകുന്നു.

കൂടുതൽ വിവരങ്ങൾക്ക് 9020100100 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. പ്രത്യേക സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ 44 ഷോറൂമുകളിൽ നിന്നുള്ള ഉപഭോക്താക്കളെ ഉൾപ്പെടുത്തിയാണ് നറുക്കെടുപ്പ് പുരോഗമിക്കുന്നത്. വരും ദിവസങ്ങളിലും ആകർഷകമായ സമ്മാനങ്ങൾക്കായി ഉപഭോക്താക്കൾക്ക് ഓക്സിജൻ ഷോറൂമുകൾ സന്ദർശിക്കാവുന്നതാണ്.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

About Us

News Blogger Template is Designed Theme for Giving Enhanced look Various Features are available Which is designed in User friendly to handle by Piki Developers. Simple and elegant themes for making it more comfortable