NewsDesk TVM
തിരുവനന്തപുരം: സ്വന്തം വാർഡിൽ 15 വർഷം ടൗണിലെ കൗൺസിലർ
ആയിരിക്ക മതിയായ വികസനം നടത്താൻ കഴിവില്ലാത്ത ആലി ഫാത്തിമയ്ക്ക് നെയ്യാറ്റിൻകര നഗരസഭയിൽ എന്ത് ചെയ്യാൻ കഴിയും . അ ലി ഫാത്തിമയെ നെയ്യാറ്റിൻകര നഗരസഭയുടെ അമരത്തേക്കു കൊണ്ടുവരുന്നതിൽ സ്വന്തം വാർഡിലും സിപിഎമ്മിലും എൽഡിഎഫിലും എതിർപ്പുകൾ ഉയർന്നു വരുന്നുണ്ട് . നെയ്യാറ്റിൻകര ടൗൺ വാർഡിൽ 15
വർഷത്തോളം കൗൺസിലർ ആയിരുന്ന അ ലി ഫാത്തിമയ്ക്ക് ടൗൺ വാർഡിന്റെ വികസനത്തിന് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്ന് തന്നെയാണ് നാട്ടുകാരുടെ ആക്ഷേപം. ടൗൺ വാർഡിൽ
തന്നെ വലിയ എതിർപ്പിനെ മറികടന്നാണ് അലി ഫാത്തിമ ജയിച്ചു വന്നത് .സ്വന്തം പാർട്ടിയിലെ ബ്രാഞ്ച് കമ്മിറ്റി പോലും എതിരായിരുന്നു.വാർഡിലെ വികസനം വഴിമുട്ടിയ അവസ്ഥയിലാണ് .
ടൗൺ വാർഡിലെ , നാഗരസഭാ മന്ദിരത്തിനോട് ചേർന്നുള്ള ടി ബി ജംഗ്ഷനിലെ മാർക്കറ്റ് വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് പ്രവർത്തിക്കുന്നത്.മത്സ്യ അവശിഷ്ടങ്ങളും, അറവ് കേന്ദ്രത്തിലെ അവശിഷ്ടങ്ങളും ചന്തയ്ക്കുള്ളിൽ കുമിഞ്ഞുകൂടി ദുർഗന്ധം വമിക്കന്ന
അന്തരീക്ഷം ആണിന്നുള്ളത് . മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിച്ചിട്ട് പ്രവർത്തിക്കാതെ ലക്ഷങ്ങൾ പാഴായത് അല്ലാതെ മത്സ്യ മാർക്കറ്റ് ദുർഗന്ധം വമിച്ച് പ്രേദേശ വാസികൾക്ക് ദുരിതപൂർണ്ണമായി കൊണ്ടിരിക്കുകയാണ്.15 വർഷം കൗൺസിലർ ആയി ഇരുന്നു എങ്കിലും ആലി ഫാത്തിമ മൽസ്യമാർക്കറ്റിന്റ ദുരിതങ്ങൾ ഇല്ലാതാക്കാൻ ഇടപെടൽ ഉണ്ടായില്ല.
നെയ്യാറ്റിൻകര നഗരസഭയിൽ സിപിഎമ്മിന് മതിയായ ഭൂരിപക്ഷം ഉണ്ട് . സിപിഎമ്മിനെ പോലെ ഉള്ള ഒരു രാഷ്ട്രീയ പാർട്ടി മതവും ജാതിയും നോക്കി നേതൃത്വ നിരയിലേക്ക് ആരെയും തിരഞ്ഞെടുക്കാറ് പതിവില്ല. നഗരസഭ ഭരിക്കാൻ കഴിവുള്ളവരെ കണ്ടെത്തുക പതിവാണ് . തിരുവനന്തപുരം നഗരസഭയിൽ പ്രായം കുറഞ്ഞ കഴിവില്ലാത്ത മേയർ അമരത്തിരുന്നത് സിപിഎമ്മിനെ വെട്ടിലാക്കി എന്ന് മാത്രമല്ല ഈ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വലിയ നഷ്ടമാണ് പാർട്ടിക്കുണ്ടാക്കിയത് . നെയ്യാറ്റിൻകര വരും ദിവസങ്ങളിൽ നഗരസഭാ ചെയർ പേർസനെ കണ്ടെത്തുന്നതിൽ ഉചിതമായ തീരുമാനം
സിപിഎം ന്റെ ജില്ലാ ഘടകം എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

