Type Here to Get Search Results !

അൻപതിന്റെ നിറവിൽ തീക്കനൽ; വയലാർ വിഷൻ മധുവിനോടൊപ്പം

News Desk 0


 അൻപതിന്റെ നിറവിൽ തീക്കനൽ; വയലാർ വിഷൻ മധുവിനോടൊപ്പം 


തിരുവനന്തപുരം: നല്ല കഥ, തിരക്കഥ, നന്നായി അഭിനയിക്കാൻ കഴിയുന്ന അന്തരീക്ഷം. തീക്കനലിലെ വിനോദ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് നല്ലൊരു അനു ഭവമായിരുന്നു. മലയാളത്തിൻ്റെ അനുഗൃഹീത നടനും സംവിധായകനുമായ മധുവിൻ്റെതാണ് ഈ വാക്കുകൾ.
മധു പ്രധാന നടനും സംവിധായകനുമായ തീക്കനൽ എന്ന ചിത്രം പുറത്തിറങ്ങിയിട്ട് അൻപത് വർഷം പൂർ ത്തിയായ ഇന്നലെ വയലാർ വിഷൻ സംഘടിപ്പിച്ച ചട ങ്ങിൽ ആണ് അദ്ദേഹം ഓർമകൾ പങ്കുവച്ചത്. കണ്ണമ്മൂ ലയിലെ മധുവിൻ്റെ വസതിയായ ശിവഭവനിലായിരുന്നു ചടങ്ങ്.
1976 ഏപ്രിൽ 14 നു റിലീസായ 'തീക്കനൽ' മലയാള സിനിമ ചരിത്രത്തിൽ ഇൻഡസ്ട്രി ഹിറ്റ് സമ്മാനിച്ച സി നിമയാണ്.വിനോദ് എന്ന ബിസിനസ്‌മായി മധു എത്തുന്ന തീ ക്കനലിന്റെ ചിത്രീകരണ വിശേഷങ്ങളും പതിവ് ശൈലി യിൽ മഹാ നടൻ പങ്കുവച്ചു.
സംഘട്ടന രംഗങ്ങൾ യഥേഷ്ടം ഉപയോഗിക്കാൻ കഴി യുന്ന സിനിമയാണ് തീക്കനൽ. എന്നാൽ, അടിപിടി രം ഗങ്ങൾ ഒന്നും ഇല്ലാതെയാണ് സിനിമ ചിത്രീകരിച്ചത്.
സംഘട്ടന രംഗങ്ങൾ സിനിമയിൽ ഉൾപ്പെടുത്തുന്ന കാ ര്യം ബന്ധപ്പെട്ടവർ ആരോ സൂചിപ്പിച്ചിരുന്നു. സിനിമ മു ഴുവൻ ചിത്രീകരിച്ച ശേഷം സംഘട്ടന രംഗങ്ങൾ മറ്റാരെയെങ്കി ലും വച്ച് ചിത്രീകരിച്ച്, ആവശ്യമുള്ള സ്ഥലത്ത് ചേർക്കാൻ ഞാ ൻ പറഞ്ഞതോടെ ആ വിഷയം അവസാനിച്ചു. പുഞ്ചിരിയോടെ മധു പറഞ്ഞു.
സിനിമ റിലീസായ സമയത്ത് വലിയ പരസ്യമൊന്നും നൽകി യിരുന്നില്ല. കണ്ണൂരിലേയ്‌ക്കോ മറ്റോ അന്ന് താൻ യാത്ര പോയ പ്പോൾ തീയറ്ററുകളിൽ അധികം പ്രേക്ഷകരുണ്ടായിരുന്നില്ല. എ ന്നാൽ, സിനിമ റിലീസായി രണ്ട് ദിവസമായപ്പോഴെങ്കിലും പ്രേ ക്ഷകർ ചിത്രം ഏറ്റെടുത്തിരുന്നു. കണ്ണൂരു നിന്നും മടങ്ങി വരു ന്ന വഴി, തീക്കനൽ പ്രദർശിപ്പിക്കുന്ന തീയറ്ററിൽ അകത്ത് കയ റാൻ പോലും കഴിയാത്ത തിരക്ക് കണ്ടിരുന്നു എന്നും മധു പറ ഞ്ഞു. തീക്കനൽ എന്ന ചിത്രത്തിനു വളരെയേറെ സവിശേഷ തകളുണ്ടെന്ന്. ചലച്ചിത്ര ഗവേഷകനും എഴുത്തുകാരനുമായ
വയലാർ വിഷൻ മധുവിൻ്റെ വസതിയിൽ സംഘടിപ്പിച്ച ചടങ്ങിൽ വയലാർ വി നോദ് മധുവിനെ ആദരിക്കുന്നു.വയലാർ വിനോദ് പറഞ്ഞു.തോപ്പിൽ ഭാസി തിരക്കഥ രചിച്ച് മധു സംവിധാനം നിർവഹി ച്ച തീക്കനൽ എന്ന ചലച്ചിത്രം കേരളത്തിലെ തീയറ്ററുകളിൽ 75 ദിവസങ്ങൾ തികച്ച ചിത്രമാണ്. വയലാർ രാമവർമ അവസാന മായി ഗാനരചന നടത്തിയത് തീക്കനലിനു വേണ്ടിയാണ്. യേ ശുദാസാണ് സംഗീത സംവിധാനം നടത്തിയത്. ചലച്ചിത്ര ഗവേ ഷകനും എഴുത്തുകാരനുമായ ഗോപൻ ശാസ്തമംഗലത്തിന്റെ സ്വകാര്യ ശേഖരത്തിലെ തീക്കനലിൻ്റെ നോട്ടീസ് മധുവിനു സ മ്മാനിച്ചു. വയലാർ വിനോദ് മധുവിനു ഉപഹാരവും പൊന്നാട യും സമർപ്പിച്ചു. ഗോപൻ ശാസ്‌തമംഗലം പൊന്നാട ചാർത്തി ആദരിച്ചു. നാലു ഇതര ഭാഷകളിൽ റീമേക്ക് ചെയ്യപ്പെട്ട ചിത്ര മാണ് തീക്കനൽ. മലയാളത്തിലെ തീക്കനലിൻ്റെ അവസാന റീ ൽസ് നഷ്ടപ്പെട്ടതിനാൽ സിനിമ കാണാൻ ഇപ്പോൾ സാധ്യമല്ല.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

About Us

News Blogger Template is Designed Theme for Giving Enhanced look Various Features are available Which is designed in User friendly to handle by Piki Developers. Simple and elegant themes for making it more comfortable