മനസ്സിന് മുറിവേറ്റ ഒരു കൂട്ടം സാധാരണക്കാരുടെ സ്ഥാനാർഥിയുടെ തേരോട്ടം

News Desk


 മനസ്സിന് മുറിവേറ്റ  ഒരു കൂട്ടം സാധാരണക്കാരുടെ സ്ഥാനാർഥി .


തിരുവനന്തപുരം: തീയിൽ കുരുത്തവർ, വെയിലത്തു വാടില്ല.
ഒരു നാടിന്റെ മനസ്സറിയാതെ സിപിഎം ഏരിയ കമ്മിറ്റിയും 
 ലോക്കൽ കമ്മിറ്റിയും, ബ്രാഞ്ച് കമ്മിറ്റിയും എടുത്ത തീരുമാനങ്ങൾക്ക് 
 ഒന്നും നോക്കാതെ ഇറങ്ങിത്തിരിച്ച നെയ്യാറ്റിൻകര എംഎൽഎ
 ആൻസലനും കൂട്ടർക്കുംഎതിരെ ആഞ്ഞടിക്കാൻ
 കിട്ടിയ  അവസരം സമ്മതിദാനത്തി  ലൂടെ വിനിയോഗിക്കാൻ അവർ തയ്യാറായിക്കഴിഞ്ഞു .നെയ്യാറ്റിൻകരയിലെ വികസനം എത്താത്തിടത്തേക്കു 
വികസനത്തിന്റെ  പേര് പറഞ്ഞു ഒരു വിഭാഗത്തെ  അടിച്ചമർത്തി 
നടത്തിയ വികസന നാടകം ബിജെപി യെ  സുഖിപ്പിക്കാൻ മാത്രമായിരുന്നെന്ന്  മനസ്സിലാക്കാൻ സിപിഎം എന്ന പാർട്ടി ഭരിക്കുന്ന നെയ്യാറ്റിൻകര നഗരസഭയും ചെയർമാനും എടുത്ത തീരുമാനങ്ങൾ  പ്ലാവിള വാർഡിലെ സാധാരണക്കാരുടെ  മനസ്സ് നോവിച്ചു കൊണ്ടായിരുന്നു.
 ഒരിക്കലും പൊറുക്കാനാവാത്ത തെറ്റാണ് അവരോട് അന്ന് ചെയ്തത്. അതിന് വലിയ വില നൽകേണ്ടിവരും. സ്വന്തം നാടിന്റെ നാട്ടാരുടെ
 ആവശ്യത്തിനായി സമരം ചെയ്ത പാവപ്പെട്ടവരായ സാധാരണക്കാരെ ചവിട്ടിമെതിച്ച്  മല കയറി പോയപ്പോൾ  ഓർക്കണമായിരുന്നു . ഒരു തിരിച്ചടി ഉണ്ടാകുമെന്ന് .അമ്മയെയും , സഹോദരിയെയും , സഹോദരനെയും  പോലീസ് ജീപ്പിൽ കയറ്റി ഭീഷണിപ്പെടുത്തി കൊണ്ടുപോകുന്നത് കണ്ട അവിടെയുള്ള  കുരുന്നുകളും അത്  മറന്നിട്ടില്ല. ആ കുരുന്നുകൾക്ക് ഏറ്റ   മുറിവുകൾ ഇന്നും ഉണങ്ങിയിട്ടില്ല.

 നെയ്യാറ്റിൻകര  നഗരസഭാ ചെയർമാൻ  രാജ് മോഹൻ. സ്വന്തം കാര്യം ലാഭത്തിനുവേണ്ടി ബിജെപിയുടെ ചുമടുതാങ്ങിയായി  ആയിരുന്നു.അന്ന് നിലകൊണ്ടത് . അന്ന് നടന്നതൊന്നും ഇവിടുത്തെ സാധാരണ ജനത മറക്കില്ല.
 നഗരസഭയുടെ നീക്കത്തെ ചെറു ക്കുവാൻ  റോഡിൽ
 നിരായുധരായി കിടന്ന ഒരു വിഭാഗം ജനതയെ തകർത്തെറിഞ്ഞു  പോലീസിന്റെ സഹായത്തോടെ കള്ളക്കേസിൽ കുടുക്കി  ഭീഷണിപ്പെടുത്തി മുന്നോട്ടുപോയവർ  ഓർക്കണമായിരുന്നു .ഒരു തിരിച്ചടി നിങ്ങൾക്കെതിരെ ഉണ്ടാകും എന്ന് . വൈകാതെ തന്നെ അത് ഉണ്ടാകും. ആ പാവപ്പെട്ട ജനതയുടെ  അവരുടെ മനസ്സിനേറ്റ   മുറിവുകൾ ഉണങ്ങിയിട്ടില്ല . അവർ ഒരുമിച്ച് പ്രതികരിക്കും അതിനുള്ള അവസരം സംജാതമായിരിക്കുന്നു. മാപ്പില്ല നിങ്ങൾക്ക് അവർ മാപ്പ് തരില്ല . പ്ലാവിള വാർഡിന്റെ  പ്രതിനിധിയായി  സ്വതന്ത്രയായി സരിത രംഗത്തുണ്ട്. നെയ്യാറ്റിൻകര നഗരസഭയിൽ  പ്ലാവിള വാർഡിന്റെ ശബ്ദം , ആവശ്യങ്ങൾ ഉന്നയിക്കാൻ
 ഈ വനിതയ്ക്ക് കഴിയുമെന്ന്  ഇവിടത്തെ നാട്ടുകാർക്ക് ഉറപ്പുണ്ട്. ആ
യുവതിയെ നഗരസഭയിലേക്ക് പറഞ്ഞുവിടാൻ  ഒരു ദേശം തയ്യാറായിക്കഴിഞ്ഞു . അവിടുത്തെ പാവപ്പെട്ടവരായ സാധാരണക്കാരുടെ മനസ്സിലുള്ള അടങ്ങാത്തപക ഈ നഗരസഭ ഇലക്ഷനിൽ  പ്രതിഫലിക്കും
 എന്നുറപ്പായി കഴിഞ്ഞു .എൽഡിഎഫും , യുഡിഎഫും , എൻഡിഎയും
 പ്ലാവിളയിൽ സ്ഥാനാർത്ഥികളെ രംഗത്തിറക്കിയിട്ടുണ്ട്. അവരെ ആരെയെങ്കിലും അവ ടത്തുകാർ പിൻ തുണക്കുമോ എന്ന് കണ്ടറിയാം.