മുതിർന്ന മാധ്യമ പ്രവർത്തകൻ ശ്രീകണ്ഠൻനായർ ഓർമ്മയായി
Tuesday, May 19, 2026
0
മുതിർന്ന മാധ്യമ പ്രവർത്തകൻ ശ്രീകണ്ഠൻനായർ ഓർമ്മയായി News Desk ;
തിരുവനന്തപുരം :കേരള ജേർണലിസ്റ്റ്സ് യൂണിയൻ മുൻ സംസ്ഥാന സമിതി അംഗവും തിരുവനന്തപുരം ജില്ല കമ്മിറ്റി അംഗവും മുതിർന്ന മാധ്യമ പ്രവർത്തകനുമായ വെഞ്ഞാറമൂട് മത്തനാട് സ്വദേശി ശ്രീകണ്ഠൻ നായർ അനുശോചന യോഗം ചേർന്നു.നെയ്യാറ്റിൻകര വെഞ്ഞാറമൂട്, വെമ്പായം മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ വെഞ്ഞാറമൂട് നെല്ലനാട് ഹോട്ടൽ ഗ്രൗണ്ടിൽ ചേർന്ന യോഗത്തിൽ വെഞ്ഞാറമൂട് മേഖല പ്രസിഡന്റ് കെ മുഹമ്മദ് അധ്യക്ഷനായി.ജില്ല പ്രസിഡന്റ് സതീഷ് ചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി.ജില്ല സെക്രട്ടറി രാകേഷ് നെയ്യാറ്റിൻകര , ജില്ല ട്രെഷറർ കൃഷ്ണകുമാർ,ഡി രതികുമാർ , വെഞ്ഞാറമൂട്, വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിബു നെടുമങ്ങാട്, ജോയിന്റ് സെക്രട്ടറി പ്രേം ദത്ത് വെമ്പായം, ജില്ല കമ്മിറ്റി അംഗങ്ങളായ ,പ്രദീപ് ഇരുളൂർ,ആർ ഗിരീശൻ പോറ്റി വെഞ്ഞാറമൂട്,ഷിബു അൽഫാസ്, ഫൈസൽ വെഞ്ഞാറമൂട്, റാഫി മുതാക്കൽ, അനിൽ സാഗര നെയ്യാറ്റിൻകര,ആദർശ് വെഞ്ഞാറമൂട് സംസാരിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകൻ ശ്രീകണ്ഠൻ നായരുടെ വിയോഗത്തെ തുടർന്ന് ബുധനാഴ്ച 11 മണിക്ക് കേരള ജേർണലിസ്റ്റ്സ് യൂണിയൻ ജില്ലാ കമ്മിറ്റി പൂര്‍ണ ഹോട്ടലിൽ വച്ച് കൂടുന്നതാണ്. കേരള ജേർണലിസ്റ്റ്സ് യൂണിയൻ സംസ്ഥാന ഭാരവാഹികൾ യോഗത്തിൽ പങ്കെടുക്കും .


