Type Here to Get Search Results !

പ്ലാസ്റ്റിക്ക് കവറില്‍ ഉപേക്ഷിക്കപ്പെട്ട നിലയിൽ നിലയില്‍ കഴക്കൂട്ടത്ത് നാടന്‍ ബോംബുകള്‍ കണ്ടെത്തി

News Desk 0
പ്ലാസ്റ്റിക്ക് കവറില്‍ ഉപേക്ഷിക്കപ്പെട്ട നിലയിൽ നിലയില്‍ കഴക്കൂട്ടത്ത് നാടന്‍ ബോംബുകള്‍ കണ്ടെത്തി ; അന്വേഷണം ആരംഭിച്ച്‌ പോലീസ് തിരുവനന്തപുരം : വന്‍ ബോംബ് ശേഖരം കഴക്കൂട്ടത്ത് കണ്ടെത്തി. റെയില്‍വേ സ്‌റ്റേഷന് സമീപമായാണ് നാടന്‍ ബോംബുകളുടെ ഒരു ശേഖരം കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. 12 ബോംബുകളാണ് കണ്ടെത്തിയത്. റെയില്‍വേ പോലീസിന്റെ പട്രോളിംഗ് സംഘമാണ് ഇത്തരത്തിൽ ബോംബുകള്‍ കണ്ടെടുത്തത്. പട്രോളിംഗിനിടെ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ഒരു കിലോ മീറ്റര്‍ അകലെയുള്ള കുറ്റിക്കാട്ടില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ നാല് പേരെ കണുകയായിരുന്നു. റെയില്‍വേ പോലീസ് സമീപത്തേക്കെത്തിയതോടെ ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതില്‍ ഒരാളെ പോലിസ് പിടികൂടിയെങ്കിലും ചോദ്യം ചെയ്യുന്നതിനിടെ ഇയാളും രക്ഷപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ പ്രദേശത്ത് നടത്തിയ തിരച്ചിലില്‍ ആണ് ബോംബുകള്‍ കണ്ടെത്തിയത്. ഉടനെ വിവരം ബോംബ് സ്‌ക്വാഡിനെ അറിയിക്കുകയായിരുന്നു. കവറുകളില്‍ ആയാണ് ബോംബുകള്‍ സൂക്ഷിച്ചിരുന്നത്.ഇതിന് പിന്നാലെ ഊർജിതമായി പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

About Us

News Blogger Template is Designed Theme for Giving Enhanced look Various Features are available Which is designed in User friendly to handle by Piki Developers. Simple and elegant themes for making it more comfortable