Type Here to Get Search Results !

തിരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്തവർക്ക് വോട്ടില്ല ; പ്രതിഷേധവുമായി ജീവനക്കാർ

News Desk 0


 


കമ്മീഷന്റെ കള്ളക്കളി കയ്യോടെ പിടിച്ച് സർക്കാർ ജീവനക്കാർ! പോസ്റ്റൽ വോട്ടുകളിലും നഗ്നമായ അട്ടിമറി!
 തിരഞ്ഞെടുപ്പ് കമ്മീഷന്റെ അക്കങ്ങളിലെ ഇന്ദ്രജാലം ഓരോന്നായി പൊളിയുകയാണ്. പോളിംഗ് ശതമാനത്തിൽ മാത്രമല്ല, പോസ്റ്റൽ വോട്ടുകളിലും വലിയ തിരിമറി നടന്നിരിക്കുന്നു എന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. പുറത്തുവിട്ട പോസ്റ്റൽ ബാലറ്റ് കണക്കുകൾ പച്ചക്കള്ളമാണെന്ന് ചൂണ്ടിക്കാട്ടി, തിരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്ത സാക്ഷാൽ സർക്കാർ ജീവനക്കാരുടെ സംഘടന തന്നെ ഇപ്പോൾ കമ്മീഷനെതിരെ രംഗത്തുവന്നിരിക്കുന്നു!

കമ്മീഷന്റെ കള്ളത്തരം പൊളിയുന്നത് ഇവിടെയാണ്:



 കണക്കില്ലാത്ത ഡ്യൂട്ടി: എത്ര ഉദ്യോഗസ്ഥരെയാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ജോലിയിൽ നിയോഗിച്ചതെന്ന പ്രാഥമിക കണക്കുപോലും കമ്മീഷൻ ഇതുവരെ പുറത്തുവിട്ടിട്ടില്ല എന്ന് ജീവനക്കാർ ആരോപിക്കുന്നു.

 പിന്നെങ്ങനെ വോട്ട് എണ്ണി?
ജോലിക്ക് നിയോഗിച്ച ഉദ്യോഗസ്ഥരുടെ യഥാർത്ഥ എണ്ണം പോലുമില്ലാതെ പിന്നെ എങ്ങനെയാണ് പോസ്റ്റൽ വോട്ടുകളുടെ കൃത്യമായ ശതമാനവും കണക്കും കമ്മീഷൻ തയ്യാറാക്കിയത്?

   മാജിക് കണക്കുകൾ: പോളിംഗ് ശതമാനം ഉയർത്തിക്കാണിക്കാൻ കമ്മീഷൻ വായുവിൽ നിന്ന് സൃഷ്ടിച്ചെടുത്ത വ്യാജ കണക്കുകളാണോ ഇത്?

തിരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്ത ആയിരക്കണക്കിന് ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ വോട്ട് ചെയ്യാൻ അവസരം നിഷേധിക്കപ്പെട്ടത് നാം കഴിഞ്ഞ ദിവസങ്ങളിൽ കണ്ടതാണ്.
വോട്ട് ചെയ്യാൻ അനുവദിക്കാതിരിക്കുക, അതിനുശേഷം വ്യാജ കണക്കുകൾ ഉണ്ടാക്കി പോസ്റ്റൽ വോട്ടുകൾ വർദ്ധിച്ചു എന്ന് വരുത്തിത്തീർക്കുക!

പോളിംഗ് ശതമാനം പ്രഖ്യാപിക്കാൻ 4 ദിവസമെടുത്ത് കമ്മീഷൻ നടത്തിയ
ആ 'അഡ്ജസ്റ്റ്മെന്റ്' നാടകത്തിന്റെ ബാക്കിപത്രമാണിത്.

വോട്ട് കള്ളന്മാരുടെ  കൂടാരമായി ഇലക്ഷൻ കമ്മീഷൻ മാറിയിരിക്കുന്നു എന്നതിന്റെ ഏറ്റവും
വലിയ തെളിവ്!

അവസാന കണക്ക് ബിജെപി കൊടുക്കും അത് അവർ പുറത്തുവിടുന്നു..
അല്ലാതെ ഇതിനൊരു കണക്കില്ല..

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

About Us

News Blogger Template is Designed Theme for Giving Enhanced look Various Features are available Which is designed in User friendly to handle by Piki Developers. Simple and elegant themes for making it more comfortable