Type Here to Get Search Results !

നെയ്യാറ്റിൻകര തേമ്പാ മുട്ടത്ത് പുത്രക്കാട്ടിൽ വൻ ആയുധ ശേഖരം

News Desk 0


 നെയ്യാറ്റിൻകര ബാലരാമപുര ത്തെ  തേമ്പാ മുട്ടത്ത് പുത്രക്കാട്ടിൽ

 വൻ ആയുധ ശേഖരം കണ്ടെത്തി

News Desk ;TVM  Anilsagara
തിരുവനന്തപുരം;   പുത്രക്കാട്ടിലുള്ള   വാട്ടർ ടാങ്കിന് സമീപം ചാക്ക് കെട്ടിനുള്ളിലാണ് ആയുധശേഖരം ബാലരാമപുരം പോലീസ് കണ്ടെത്തിയത് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്   കരുതൽ തടങ്കലിന് തേമ്പാ മുട്ടം , പുത്രകാട്ട്  മേഖലകളിലെ അടിപിടി കേസുകളിലെ ഗുണ്ടകളായ പ്രതികളെ കസ്റ്റഡിയിൽ എടുക്കുന്നതിന് വേണ്ടി കഴിഞ്ഞദിവസം രാത്രിയിൽ ബാലരാമപുരം പോലീസ് ഈ മേഖലയിൽ എത്തിയപ്പോഴാണ്    വാട്ടർടാങ്കിന് സമീപത്ത് ഒരു പായ കിടക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.പോലീസ് ആ പായ കേന്ദ്രീകരിച്ച് പരിശോധിച്ചപ്പോഴാണ് സമീപത്ത് ഒരു ചാക്ക് കെട്ട് കാണുകയും അത് തുറന്നു നോക്കിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തായത്
വാള് 6, മഴു  2,വെട്ടുകത്തി  .1പൈപ്പ് .1ഇരുമ്പ് ദണ്ഡ് .1ഓലപ്പടക്കങ്ങൾ  ,
 ഗുണ്ടുവെടികൾ  4 എന്നിവയാണ് ചാക്കിനുള്ളിൽ പോലീസ് കണ്ടെത്തിയത്.
നാലുമാസത്തിനിടയിൽ ബാലരാമപുരം സ്റ്റേഷൻ പരിധിയിലുള്ള റെയിൽവേ ട്രാക്കിന് സമീപത്തും, കല്യാണ മണ്ഡപത്തിലും അടിപിടികൾ നടന്നിരുന്നു. ഇതിലെ പ്രതികൾ മുൻകൂർ ജാമ്യം എടുത്തതായി പോലീസിന് വിവരം ലഭിച്ചിരുന്നു  .കരുതൽ തടങ്കലിന്റെ ഭാഗമായി പ്രതികളെ കസ്റ്റഡിയിൽ എടുക്കാൻ എത്തിയതായിരുന്നു പോലീസ് . ആയുധങ്ങൾ സ്റ്റേഷനിൽ എത്തിച്ചു ബാലരാമപുരം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉടൻ പ്രതികൾ വലയിലാകുമെന്ന് പോലീസ്. അറിയിച്ചിട്ടുണ്ട്

  നിയമ സഭാ ഇല ക്ഷനു മായി ബന്ധപ്പെട്ടു നെയ്യാറ്റിൻകര പോലീസ് സബ് ഡിവിഷനിലെ  ക്രിമിനൽ പശ്ചാത്തല മുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ചു  കർശന പരിശോധനനടക്കുന്നതായി  ജില്ലയിലെ  ഉയർന്ന  പോലീസ്  ഉദ്യോഗസ്ഥരായ  തിരുവനന്തപുരം  എസ്പി ജുവ്വനപുടി മഹേഷും ,നെയ്യാറ്റിൻകര ഡി വൈ എസ്പി G .സുനിൽകുമാറും മാധ്യമങ്ങളെ അ റിയിച്ചിരുന്നു.  തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്   കരുതൽ തടങ്കലിന് തേമ്പാ മുട്ടം , പുത്രകാട്ട്  മേഖലകളിലെ അടിപിടി കേസുകളിലെ ഗുണ്ടകളായ പ്രതികളെ കസ്റ്റഡിയിൽ എടുക്കുന്നതിന് വേണ്ടി കഴിഞ്ഞദിവസം രാത്രിയിൽ ബാലരാമപുരം എസ് എഛ്ഒ . അഭിലാഷ് .AL ,എസ്‌ഐ. MS .അനീഷും സംഘവും പട്രോളിങ്ങിനിടെ ആണ്  ആയുധശേഖരം കണ്ടെത്തിയത് .  

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

About Us

News Blogger Template is Designed Theme for Giving Enhanced look Various Features are available Which is designed in User friendly to handle by Piki Developers. Simple and elegant themes for making it more comfortable