Type Here to Get Search Results !

ബെയിലിനു ബെയിൽ ലഭിക്കും മുൻപേ അറസ്റ്റ്

News Desk 0


 ബെയിലിനു  ബെയിൽ ലഭിക്കും മുൻപേ അറസ്റ്റ് 



ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച സംഭവത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി രംഗത്തുവന്നെങ്കിലും  തുമ്പയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു .

ഇന്ന് രാവിലെ നെയ്യാറ്റിൻകരയിൽ കോടതിക്കുള്ളിൽ 
അഭിഭാഷകരുടെ കൂട്ടായ്മ ശക്തമായ പ്രേധിക്ഷേതം 
സംഘടിപ്പിച്ചിരുന്നു .

ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച സംഭവത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി അഡ്വ. ബെയ്‌ലിന്‍ ദാസ്. തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. ബോധപൂര്‍വം ആക്രമണം നടത്തിയിട്ടില്ലെന്ന് ബെയിലിന്‍ ദാസ് ജാമ്യാപേക്ഷയില്‍ പറഞ്ഞു. അതേസമയം പരാതിയുമായി മുന്നോട്ട് പോകുമെന്ന് പരാതിക്കാരിയായ അഡ്വ. ശ്യാമിലി നേരത്തെ വ്യക്തമാക്കിയിരുന്നു.

സംഭവത്തില്‍ ബെയ്‌ലിന്‍ ദാസിന്റെ അഭിഭാഷക അംഗത്വം റദ്ദാക്കണമെന്ന് ട്രിവാന്‍ഡ്രം ബാര്‍ അസോസിയേഷന്‍ ശുപാര്‍ശ നല്‍കിയിരുന്നു. വിഷയത്തില്‍ നിയമമന്ത്രി പി. രാജീവ് ഇടപെടുകയും ചെയ്തിരുന്നു. വളരെ ഗൗരവകരമായ സംഭവമാണ് നമ്മുടെ നാട്ടില്‍ നടന്നത്. ഒരു സീനിയര്‍ അഭിഭാഷകന്‍ തന്റെ ജൂനിയറോട് ഇത്തരത്തില്‍ പെരുമാറുക എന്നത് കേരളത്തില്‍ തന്നെ കേട്ടുകേള്‍വി ഇല്ലാത്ത സംഭവമാണ്. പരാതിയില്‍ കേസെടുത്ത് അന്വേഷണവുമായി പൊലീസ് മുന്നോട്ട് പോകുകയാണെന്ന് മന്ത്രികുറ്റവാളികളെ പിടികൂടാനുള്ള നടപടികള്‍ പൊലീസ് സ്വീകരിക്കുമെന്നും പി. രാജീവ് വ്യക്തമാക്കി. അഭിഭാഷകര്‍ ചില ഘട്ടങ്ങളില്‍ സ്വയം പ്രതിരോധം തീര്‍ക്കാറുണ്ട്. പക്ഷെ ഇവിടെ പരാതിക്കാരിക്കൊപ്പമാണ് അഭിഭാഷകര്‍ നില്‍ക്കേണ്ടത്. ആരെങ്കിലും കുറ്റവാളികളെ രക്ഷപ്പെടാന്‍ സഹായിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെയും നടപടി വേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.

ബാര്‍ കൗണ്‍സില്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. അച്ചടക്ക ലംഘനത്തിനും പ്രൊഫഷണല്‍ മിസ്‌കണ്ടക്ടിനും പ്രതിയായ അഭിഭാഷകനെതിരെ നടപടി വേണമെന്ന് നിയമ മന്ത്രി പറഞ്ഞു. പരാതിക്കാരിയായ അഡ്വ. ശ്യാമിലിയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി. പരാതിക്കാരിയോടൊപ്പമാണ് മന്ത്രി മാധ്യമങ്ങളെ കണ്ടത്. ജൂനിയര്‍ അഭിഭാഷകയെ ചേര്‍ത്തുപിടിച്ചാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഓഫീസിലെ തര്‍ക്കത്തെ തുടര്‍ന്നാണ് പാറശാല സ്വദേശിയായ ജൂനിയര്‍ അഭിഭാഷക ശ്യാമിലിക്ക് അതിക്രൂര മര്‍ദനമേറ്റത്. ഓഫീസിലെ ടൈപ്പിസ്റ്റിനെ ജൂനിയര്‍ അഭിഭാഷക അപമാനിച്ചുവെന്ന് പറഞ്ഞായിരുന്നു സീനിയര്‍ അഭിഭാഷകന്‍ ബെയിലിന്‍ ദാസ് മര്‍ദിച്ചത്. സംഭവത്തില്‍ സ്ത്രീത്വത്തെ അപമാനിക്കല്‍/ തടഞ്ഞുവയ്ക്കല്‍, മര്‍ദനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി ബെയിലിനെതിരെ കേസെടുത്തിരുന്നു. പിന്നാലെ, തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ ബെയിലിനെ സസ്പെന്‍ഡ് ചെയ്തു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

About Us

News Blogger Template is Designed Theme for Giving Enhanced look Various Features are available Which is designed in User friendly to handle by Piki Developers. Simple and elegant themes for making it more comfortable