Type Here to Get Search Results !

ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് വികസിപ്പിച്ചെടുത്തു ഇന്ത്യ

News Desk 0
ലോകത്തിലെ തന്നെ ഏറ്റവും ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് ഇനി ഇന്ത്യയ്ക്ക് സ്വന്തം, സ്വന്തമായി വികസിപ്പിച്ചെടുത്ത ബുള്ളറ്റ് പ്രൂഫിന്റെ പരീക്ഷണം രണ്ട് മാസത്തിനകം, ചെന്നൈ : പ്രതിരോധ ആയുധങ്ങള്‍ ഭൂരിഭാഗംവും രാജ്യത്തിനുള്ളില്‍ നിര്‍മ്മിക്കുന്നതിനുള്ള തീവ്ര ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിനുവേണ്ടി സ്വകാര്യ കമ്പനികൾക്കടക്കം പ്രതിരോധ ഗവേഷണ, ആയുധ നിര്‍മ്മാണ മേഖലകളില്‍ പ്രവര്‍ത്തിക്കുവാന്‍ അനുവാദം നല്‍കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ലോകത്തിലെ തന്നെ ഏറ്റവും ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് കവചത്തിന്റെ നിര്‍മ്മാണത്തില്‍ ഇന്ത്യ അന്തിമ ഘട്ടത്തിലെത്തിയെന്ന് പ്രഖ്യാപിക്കുകയാണ് ഡിഫന്‍സ് റിസര്‍ച്ച്‌ ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ). ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് കവചം രണ്ട് മാസത്തിനുള്ളില്‍ പരീക്ഷിക്കുമെന്ന് ഡിആര്‍ഡിഒ ചെയര്‍മാന്‍ ഡോ. ജി. സതീഷ് റെഡ്ഡി പറഞ്ഞു. ചെന്നൈയില്‍ നടന്ന ഡിഫന്‍സ് എക്സ്‌പോയുടെ സമാപന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ പ്രതിരോധ വ്യവസായത്തില്‍ വന്ന മാറ്റങ്ങളെ കുറിച്ചും ചടങ്ങില്‍ സംസാരിക്കവേ ഡിആര്‍ഡിഒ ചെയര്‍മാന്‍ വെളിപ്പെടുത്തി. മിസൈലുകള്‍, ബോംബുകള്‍, റഡാറുകള്‍, വെടിമരുന്ന്, തോക്കുകള്‍ എന്നിങ്ങനെ വിവിധ മേഖലകളിലൊക്കെത്തന്നെ സ്വകാര്യ കമ്പനികൾ കടന്ന് വന്നിട്ടുണ്ട്. ഇതില്‍ 155 എംഎം 52 കാല്‍ അഡ്വാന്‍സ്ഡ് ടോവ്ഡ് ആര്‍ട്ടിലറി ഗണ്‍ സിസ്റ്റത്തിന്റെ (എടിഎജിഎസ്) വികസനത്തെ അദ്ദേഹം പ്രത്യേകം എടുത്ത് പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച ഈ ആയുധം സ്വകാര്യ കമ്പനികളായ ഭാരത് ഫോര്‍ജ്, ടാറ്റ പവര്‍ എസ്‌ഇഡി എന്നിവയുടെ പങ്കാളിത്തത്തോടെ ഡിആര്‍ഡിഒ വികസിപ്പിച്ചതാണ്. ഇന്ത്യന്‍ സൈന്യത്തിന് വേണ്ടിയാണ് നിര്‍മ്മാണം നടത്തിയത്. സ്വകാര്യ പ്രതിരോധ മേഖലയ്ക്കുള്ള സര്‍ക്കാര്‍ പിന്തുണയുടെ ഭാഗമായി 300 ഓളം സ്വകാര്യ വ്യവസായങ്ങള്‍ പരീക്ഷണത്തിനായി ഡി ആര്‍ ഡി ഒ സൗകര്യങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

About Us

News Blogger Template is Designed Theme for Giving Enhanced look Various Features are available Which is designed in User friendly to handle by Piki Developers. Simple and elegant themes for making it more comfortable