Type Here to Get Search Results !

കേരളത്തിന്റെ സ്വന്തം ഷോപ്പിംഗ് സെന്ററുകള്‍ വരുന്നു

News Desk 0
കേരളത്തിന് സ്വന്തമായി തന്നെ ഷോപ്പിംഗ് സെന്ററുകള്‍ വരുന്നു; റേഷന്‍ മുതല്‍ ബാങ്കിംഗ് വരെയുള്ള സേവനങ്ങളെല്ലാം ഒറ്റക്കുടക്കീഴിലാക്കാൻ സര്‍ക്കാര്‍ തീരുമാനം, തിരുവനന്തപുരം :കെ സ്റ്റോര്‍ ‍എന്ന പേരില്‍ കേരളത്തിന് സ്വന്തമായി തന്നെ ഷോപ്പിംഗ് സെന്ററുകള്‍ വരുന്നു. റേഷന്‍ മുതല്‍ ബാങ്കിംഗ് വരെയുള്ള സേവനങ്ങളെല്ലാം തന്നെ ഒറ്റക്കുടക്കീഴിലാക്കി സര്‍ക്കാര്‍ കടകള്‍ക്കുള്ള പ്രാരംഭ പ്രവര്‍ത്തനം ജൂണില്‍ തുടങ്ങുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലെയിസ് മന്ത്രി ജിആര്‍ അനില്‍ പറഞ്ഞു. റേഷന്‍ ഉത്പന്നങ്ങള്‍ക്കൊപ്പം പാലുംപച്ചക്കറിയും പലവ്യ‍ഞ്ജനങ്ങളും എല്ലാം ഇവിടെ നിന്നും വാങ്ങാം. കറണ്ട് ബില്ലും വാട്ടര്‍ ബില്ലും അടക്കാനും അത്യാവശ്യത്തിനിത്തിരി പൈസ ആവശ്യമെങ്കില്‍ എടിഎമ്മില്‍ കയറാനുമെല്ലാം ഉള്ള സൗകര്യം ഒരിടത്തുതന്നെ ഒരുക്കുന്ന സംവിധാനമാണ് പരിഗണനയില്‍. സ്മാര്‍ട്ട് റേഷന്‍ കടകള്‍ എന്ന ആശയം രൂപം മാറിയാണ് സ്മാര്ട്ട് ഷോപ്പിംഗ് സെന്ററുകളിലേക്ക് എത്തുന്നത്. റേഷന്‍ കടകള്‍ക്ക് പകരം 1000 ചതുരശ്ര അടിക്ക് മുകളിലുള്ള ഷോപ്പിംഗ് സെന്ററുകളാണ് കെ സ്റ്റോറുകള്‍. ആദ്യഘട്ടത്തില്‍ 1000 കടകള്‍. ഗ്രാമപ്രദേശങ്ങളിലെ ലൈസന്‍സികള്‍ക്കായിരിക്കും മുന്‍ഗണന
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

About Us

News Blogger Template is Designed Theme for Giving Enhanced look Various Features are available Which is designed in User friendly to handle by Piki Developers. Simple and elegant themes for making it more comfortable