Type Here to Get Search Results !

സ്കൂൾ തുറക്കുന്നതിന് മുന്നോടിയായുള്ള സ്കൂൾ വാഹനങ്ങളുടെ ആർ ടി ഒ പരിശോധന

News Desk 0
സ്കൂൾ തുറക്കുന്നതിനോടനുബന്ധിച്ചുള്ള സ്കൂൾ വാഹനങ്ങളുടെ പരിശോധനയിൽ നെയ്യാറ്റിൻകര ആർ ടി ഒ യുടെ കീഴിലുള്ള വിവിധ സ്കൂളുകളിൽ നിന്നായി 123 വാഹനങ്ങൾ പങ്കെടുത്തു. പോരായ്മകൾ കണ്ടെത്തിയ 19 വാഹനങ്ങൾ അവ പരിഹരിച്ച് വീണ്ടും ഹാജരാക്കുന്നതിന് നിർദ്ദേശം നൽകുകയും ബാക്കിയുള്ള 104 വാഹനങ്ങളിൽ തിരിച്ചറിയുന്നതിനായി സ്റ്റിക്കർ പതിക്കുകയും ചെയ്തു.
പ്രസ്തുത പരിശോധനയിൽ നെയ്യാറ്റിൻകര ജോയിന്റ് ആർടിഒ ശ്രീ സന്തോഷ് കുമാർ സി എസ് നേതൃത്വം നൽകി, MVI മാരായ ശ്രീ മധുകുമാർ ശ്രീ കിഷോർ, AMVI മാരായ ശ്രീജിത്ത് പി, ഷംനാദ് എസ് ആർ, വിനോദ് A Oഎന്നിവരും പങ്കെടുത്തു. ഇന്ന് പരിശോധനയ്ക്ക് ഹാജരാകാത്ത വാഹനങ്ങളും പരിശോധനയിൽ പോരായ്മകൾ കണ്ടെത്തിയ വാഹനങ്ങളും നാളെ പരിശോധനയ്ക്ക് വീണ്ടും ഹാജരാക്കണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
സ്കൂൾ സ്കൂൾ ബസ് ഓടിക്കുന്ന ഡ്രൈവർമാർക്കും ആയമാർക്കും ഉള്ള പ്രത്യേക പരിശീലനo ഈ വരുന്ന ശനിയാഴ്ച (04/06/2022) നെയ്യാറ്റിൻകര വിശ്വഭാരതി പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് രാവിലെ 9 മണി മുതൽ നടക്കുന്നു. പ്രസ്തുത പരിശീലന പരിപാടിയിൽ എല്ലാ സ്കൂളിലെ ഡ്രൈവർമാരും സ്കൂൾ ബസിലെ ആയമാരും പങ്കെടുക്കേണ്ടതാണ് എന്ന് ജോയിന്റ് ആർടിഒ അറിയിച്ചു.സ്കൂൾ ബസ് ഡ്രൈവർമാർക്ക് ഉള്ള പ്രത്യേക പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുന്നത് നെയ്യാറ്റിൻകര എംഎൽഎ ബഹുമാനപ്പെട്ട ശ്രീ ആൻസലൻ അവർകൾ ആണ്.
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

About Us

News Blogger Template is Designed Theme for Giving Enhanced look Various Features are available Which is designed in User friendly to handle by Piki Developers. Simple and elegant themes for making it more comfortable