Type Here to Get Search Results !

ലഹരി കേസ് അന്വേഷണത്തിലെ വീഴ്‌ച: അന്വേഷണ ഉദ്യോഗസ്ഥന്‍ സമീര്‍ വാംഖഡെയ്‌ക്ക് സ്ഥലംമാറ്റം

News Desk 0
ആര്യന്‍ ഖാനെതിരായ ലഹരി കേസ് അന്വേഷണത്തിലെ വീഴ്‌ച; നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥന്‍ സമീര്‍ വാംഖഡെയ്‌ക്ക് സ്ഥലംമാറ്റം, മുംബയ്: നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ലഹരികേസിലെ അന്വേഷണത്തിലുണ്ടായ വീഴ്‌ചക്കു കാരണക്കാരനായ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ മുംബയ് ഓഫീസിലെ സോണല്‍ ഡയറക്‌ടറായിരുന്ന സമീര്‍ വാംഖഡെയ്‌ക്കാണ് അതിൻപ്രകാരം ചെന്നൈയിലേക്ക് സ്ഥലംമാറ്റം ലഭിച്ചത്. റവന്യു ഇന്റലിജന്‍സ് ഡയറക്‌ടറേറ്റിലെ ഡയറക്ടര്‍ ജനറല്‍ ഓഫ് ടാക്‌സ്‌പെയര്‍ സര്‍വീസ് ഡയറക്‌ടറേറ്റ് എന്ന ഒരു അപ്രധാന പോസ്‌റ്റിലാണ് സമീര്‍ വാംഖഡെയുടെ പുതിയ നിയമനം. കോര്‍ഡീലിയ എന്ന കപ്പലില്‍ ഒക്‌ടോബര്‍ മാസത്തില്‍ നടത്തിയ റെയ്ഡിലാണ് ആര്യന്‍ ഖാനടക്കം 22 പേരെ മയക്കുമരുന്ന് കൈവശം വച്ചതിനു പിടിയിലായത്. പിന്നീട് വാംഖഡെയ്‌ക്കെതിരെ അഴിമതിയാരോപണംകൂടെ ഉണ്ടായതോടെ കേസ് മുംബയ് സോണില്‍ നിന്ന് എന്‍സിബിയുടെ സെന്‍ട്രല്‍ ടീം ഏറ്റെടുക്കുകയുണ്ടായി . വാംഖഡെയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണവും തുടങ്ങി. ആര്യന്‍ ഖാനെതിരെ വ്യക്തമായ തെളിവുകളില്ലെന്നും അതിനാല്‍ കുറ്റവിമുക്തനാക്കുന്നെന്നും കഴിഞ്ഞ ആഴ്ച എന്‍സിബി അറിയിച്ചു. കൃത്യമായ മാര്‍ഗനിര്‍ദ്ദേശം അനുസരിച്ച്‌ പ്രവ‌ര്‍ത്തിക്കാത്തതിന് കേസന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്നും എന്‍സി‌ബി ഡയറക്‌ടര്‍ ജനറല്‍നേരത്തെ അറിയിച്ചിരുന്നു. കേസന്വേഷണം നടക്കുന്നതിനിടെ ജോലിയ്‌കക്കായി തെറ്റായ ജാതി സര്‍ട്ടിഫിക്കേറ്റുകള്‍ ഹാജരാക്കിയാണ് സമീര്‍ വാങ്ക്ടെ പരീക്ഷ ജയിച്ചതെന്ന് അന്ന് മന്ത്രിയായ നവാബ് മാലിക് ആരോപിച്ചിരുന്നു

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

About Us

News Blogger Template is Designed Theme for Giving Enhanced look Various Features are available Which is designed in User friendly to handle by Piki Developers. Simple and elegant themes for making it more comfortable