Type Here to Get Search Results !

പാറ്റകളെ തുരത്താനുള്ള ചെറു വഴികൾ

News Desk 0
അടുക്കളയിലെ പാറ്റശല്യം : പാറ്റകളെ തുരത്താന്‍ ഇതാ ഒരു സിംപിള്‍ പണി, വീടുകളിലെ ഏറ്റവും അധികം ശല്യം ഉണ്ടാക്കുന്നവയിൽ പ്രമുഖരാണ് ണ് പാറ്റകള്‍. വീടിന്റെ മുക്കിലും മൂലയിലും വന്നിരിക്കുന്ന ഇവ നിരവധി രോഗങ്ങള്‍ പരത്തുന്നതിനും കാരണമാകുന്നു. പാറ്റകളെ തുരത്താന്‍ വിവിധ കമ്പനികൾ ഓരോരുത്തരും അവരവരുടേതായ മരുന്നുകള്‍ വിപണിയില്‍ ലഭ്യമാക്കിയിട്ടുണ്ട്. എന്നാല്‍ ആ മരുന്നുകള്‍ മനുഷ്യർക്കും ദോഷകരമാണ്. മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമല്ലാത്ത വിധം പാറ്റകളെ വീടുകളില്‍ നിന്ന് തുരത്താന്‍ ചില നുറുങ്ങു വിദ്യകൾ പരിചയപ്പെടാം. വെള്ളം കെട്ടി നില്‍ക്കുന്നതും ഈർപ്പമുള്ള സ്ഥലങ്ങളും പാറ്റകളെ വളര്‍ത്തുന്ന ഘടകങ്ങളാണ് . അത്തരം സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കിയാല്‍ പാറ്റകളെ അകറ്റാം. അടുക്കളയില്‍ ആഹാര മാലിന്യങ്ങള്‍ ഏറെനേരം വച്ചേയ്ക്കരുത്. കാലപ്പഴക്കം വന്നവയെല്ലാം പുറന്തള്ളണം. തറയും വീടിന്റെ അരികും മുക്കും മൂലയും വൃത്തിയായി തുടയ്ക്കണം. തറ തുടയ്ക്കുമ്പോൾ ഫിനോയിലോ ഉപയോഗിക്കുന്നതു കൂടുതൽ നല്ലതാണ്. പാറ്റയെ അകറ്റാന്‍ പ്രകൃതിദത്തമായ മാര്‍ഗങ്ങളും ഉപയോഗിക്കാറുണ്ട്. വയനയില ഒരു പാത്രത്തില്‍ ഇട്ട് അടുക്കളയില്‍ വച്ചാല്‍ പാറ്റശല്യം ഒഴിവാക്കാം പാറ്റ ശല്യമുള്ള സ്ഥലങ്ങളിലും അടുക്കളയിലെ ഷെൽഫുകളിലും ഇവ കഷ്ണങ്ങളായി മുറിച്ചിടുന്നതും ഫലം ചെയ്യും. വീട്ടില്‍ പാറ്റ കൂടുതലായി ഉള്ള സ്ഥലങ്ങളില്‍ വയനയില മുറിച്ച്‌ വയ്ക്കുക. വയനയിലയുടെ ഗന്ധം പാറ്റകള്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുന്നതിനാല്‍ അവ ആ പ്രദേശത്ത് നില്‍ക്കില്ല. പനിക്കൂര്‍ക്കയുടെ ഇലയും ഇതേരീതിയില്‍ ഉപയോഗിക്കാം. ബോറിക് ആസിഡ് വീടിനു ചുറ്റും തളിക്കുന്നതും പാറ്റയെ അകറ്റും. ഷെല്‍ഫുകളില്‍ നിന്ന് ഉപയോഗശൂന്യമായ സാധനങ്ങള്‍ കഴിയുന്നതും തീര്‍ത്തും ഒഴിവാക്കണം. വെള്ളം ലഭിക്കാതെ ഒരാഴ്ചയിലധികം പാറ്റകള്‍ക്ക് ജീവിക്കാനാകില്ല. അതിനാല്‍ വീട്ടിനകത്ത് വെള്ളം കെട്ടിക്കിടക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ബേക്കിംഗ് സോഡയും പഞ്ചസാരയും കൂട്ടിക്കലര്‍ത്തി അടുക്കളയില്‍ ഇടുന്നതും പാറ്റശല്യം കുറയ്ക്കും.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

About Us

News Blogger Template is Designed Theme for Giving Enhanced look Various Features are available Which is designed in User friendly to handle by Piki Developers. Simple and elegant themes for making it more comfortable