Type Here to Get Search Results !

വീട്ടമ്മയെ കൊന്ന് കുഴിച്ചിട്ടതായി സൂചന ; രണ്ടു പേർ കസ്റ്റഡിയിൽ;സംഭവം പനച്ചിമൂട്ടിൽ

News Desk 0


 വെള്ളറട : മൂന്നു ദിവസം മുമ്പ് കാണാതായ പനച്ചമൂട് പഞ്ചാംകുഴി സ്വദേശിനി പ്രിയംവദ (48) യുടെ മൃതദേഹം സാമീപവാസിയുടെ വീട്ടു വളപ്പിൽ കുഴിച്ചിട്ടതായുള്ള സംശയം ശക്തമാകുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ വെള്ളറട പോലീസ് കസ്റ്റഡിയിലെടുത്തു.

പ്രിയംവദയുടെ കാണാതാകലിനെ തുടർന്ന് നടത്തിയ തിരച്ചിലിനിടെയാണ് പ്രിയതമയുടെ വീടിന്റെ സമീപത്ത് ഇന്നലെ രാവിലെ രണ്ടുപേർ സംശയാസ്പദമായി നില്ക്കുന്നത് സമീപവാസിയായ സാരസ്വാതിയുടെ ശ്രദ്ധയിൽ പെട്ടപ്പോൾ ഉടൻ തന്നെ സമീപത്തെ ചർച്ചിലെ വികാരിയോട് കാര്യം പങ്കുവെച്ചു. വികാരി വഴി വെള്ളറട പോലീസ് സ്റ്റേഷനിൽ വിവരം കൈമാറി. അയൽ വാസികളായ സന്തോഷ്, വിനോദ് മാണ് അവിടെ കണ്ടത്.  

തുടർന്ന് വെള്ളറട പോലീസ് സ്ഥലത്ത് എത്തി രണ്ട് പേരെയും കസ്റ്റഡിയിൽ എടുത്തു. ഇതിൽ വിനോദ് കുറ്റസമ്മതിച്ചതായാണ് വിവരം പുറത്തുവരുന്നത്. വിനോദിനെയും  സന്തോഷിനെയും ഇപ്പോഴും പോലീസ് ചോദ്യം ചെയ്തു വരുന്നു 

പ്രിയംവദ ഇവർ കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളി ആണെന്നാണ് പ്രാഥമിക നിഗമനം.  ഇവർക്ക് രണ്ടു പെണ്മക്കളാണ്. മക്കളുടെ വിവാഹം കഴിഞ്ഞ ശേഷം ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്നു.  വീട്ടിൽ നിന്നും ദുർഗന്ധം വമിക്കുന്നുണ്ട് എന്നും ആ വീട്ടിൽ പ്രിയംവദയെ കൊന്നു കുഴിച്ചു മൂടിയിട്ടുണ്ടാകാം എന്ന സംശയയും നാട്ടുകാർ പോലീസിനോട് പറഞ്ഞു.  കൂടുതൽ പരിശോധനയ്ക്കായി ഡി എസ് പി യും ഫോറൻസിക് വിദഗ്ധരും ഇവിടേക്ക് തിരിച്ചിട്ടുണ്ട്.  വിനോദും പ്രിയംവദയും സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നു എന്ന് സൂചനയുണ്ട്. ഇതേ തർക്കവും നിലനിന്നിരുന്നു പ്രിയംവദ വിനോദിന് പണം നൽകാനുണ്ടെന്ന് ആണ് ലഭിക്കുന്ന വിവരം.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

About Us

News Blogger Template is Designed Theme for Giving Enhanced look Various Features are available Which is designed in User friendly to handle by Piki Developers. Simple and elegant themes for making it more comfortable