Type Here to Get Search Results !

നെയ്യാറിൽ ഒഴുക്കിൽ പെട്ടുപോയ 18 കാരനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

News Desk 0
നെയ്യാറ്റിൻകര ഫയർഫോഴ്സിലെ ശീതൾ എന്ന ഉദ്യോഗസ്ഥൻ നെയ്യാറിന്റെ ഒഴുക്കിനെ അതിജീവിച്ച്  നെയ്യാറിൽ അകപ്പെട്ടു പോയ ഷഹബാസിനെ രക്ഷപ്പെടുത്തു

തിരുവനന്തപുരം ; നെയ്യാറിൽ ഒഴുക്കിൽ പെട്ടുപോയ  18 കാരനെ  ഫയർഫോഴ്സ് രക്ഷപ്പെടുത്തി.  ഇന്നലെ  ഉച്ചയ്ക്ക്  1.50 നായിരുന്നു സംഭവം.  നെയ്യാറ്റിൻകര അരു വിപ്പുറം കടവിനു  സമീപം  കുളിക്കാൻ ഇറങ്ങിയ  അഞ്ചുപേര ടങ്ങുന്ന സംഘം  കുളിക്കുന്നതിനിടയിൽ  ഒരാൾ ഒരാൾ ഒഴുക്കിൽപ്പെട്ടു .ഒഴുകിപ്പോയ 18 കാരൻ  നെയ്യാറിലേക്ക് ചാഞ്ഞു കിടന്ന ഒരു ആൽമരത്തിന്റെ ശിഖരത്തിൽ  ഒഴുക്കിൽ പ്പെട്ട ഷഹബാസ് പിടിച്ച് നിൽക്കുകയായിരുന്നു.ഇയാൾ ബാലരാമപുരം  വഴിമുക്ക് സ്വദേശിയാണ് . 

മാരായമുട്ടം പോലീസ്  നെയ്യാറ്റിൻകര ഫയർഫോഴ്‌സിനെ അറിയിച്ചതിനെത്തുടർന്ന്  ഫയർഫോഴ്സിലെ ശീതൾ എന്ന ഉദ്യോഗസ്ഥൻ നെയ്യാറിന്റെ ഒഴുക്കിനെ അതിജീവിച്ച് ഷഹബാസിനെ രക്ഷപ്പെടുത്തുകയായിരുന്നു . കൃത്യസമയത്ത് ഫയർഫോഴ്സ് എത്തിയത് ഷ ഹവാസന്റെ ജീവൻ രക്ഷിക്കാനായി .

 നെയ്യാറ്റിൻകര  ഫയർഫോഴ്സ് അസിസ്റ്റന്റ് ഓഫീസർ വിജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഓപ്പറേഷനിൽ ഉണ്ടായിരുന്നത് .കനത്തമഴയിൽ നെയ്യാറിൽ വെള്ളം ഉയരുന്നതും ഒഴുക്ക് കൂടുന്നതും  കാരണം  കഴിവതും നെയ്യാറിലിറങ്ങിയുള്ള കുളി ഒഴിവാക്കണമെന്നു ഫയർ ഫോഴ്സ് അറിയിച്ചു. 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

About Us

News Blogger Template is Designed Theme for Giving Enhanced look Various Features are available Which is designed in User friendly to handle by Piki Developers. Simple and elegant themes for making it more comfortable