ആര്യധന ഫാർമേഴ്സ് കർഷക കൂട്ടായ്മയും സൗജന്യ മെഡിക്കൽ ക്യാമ്പും നവംബർ 26-ന്
Newsdesk TVM
ആര്യധന ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ കർഷക കൂട്ടായ്മയും NIMS മെഡിസിറ്റിയുടെ സൗജന്യ മെഡിക്കൽ ക്യാമ്പും നവംബർ 26-ന്
നെയ്യാറ്റിൻകര: ആര്യധന ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ ആഭിമുഖ്യത്തിൽ കർഷക കൂട്ടായ്മയും NIMS മെഡിസിറ്റിയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പും നവംബർ 26-ന് രാവിലെ 10 മണിക്ക് നെയ്യാറ്റിൻകര പെരുമ്പഴുതൂർ ശ്രീ ശാസ്താ സാംസ്കാരിക നിലയത്തിൽ സംഘടിപ്പിക്കുന്നു.
നെയ്യാറ്റിൻകര നഗരസഭാ ചെയർപേഴ്സൺ WR ഹീബ ഭദ്രദീപം തെളിയിച്ച് പരിപാടിക്ക് തുടക്കം കുറിക്കും. തുടർന്ന് Y's Men ഇന്റർനാഷണൽ ഡിസ്ട്രിക്റ്റ് ഗവർണർ ML ഉണ്ണികൃഷ്ണൻ NIMS മെഡിസിറ്റിയുടെ സൗജന്യ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിക്കും. ആര്യധന ചെയർമാൻ . ഹരി കെ.എസ്. ചടങ്ങിൽ അധ്യക്ഷത വഹിക്കും.

നെയ്യാറ്റിൻകര നഗരസഭാ വൈസ് ചെയർമാൻ . കെ.കെ. ഷിബു, അല്ലപ്പാറ വാർഡ് കൗൺസിലർ. ജയകുമാർ, വടകോഡ് കൗൺസിലർ വസുമതി, കുളത്തുവിള വാർഡ് കൗൺസിലർ മുരുകൻ എന്നിവർ ആശംസകൾ അറിയിക്കും.
പെരുമ്പഴുതൂർ കൃഷി ഓഫീസർ . ഗിരീഷ് സർക്കാരിന്റെ നൂതന കാർഷിക പദ്ധതികളെക്കുറിച്ചും ആധുനിക കൃഷിരീതികളെക്കുറിച്ചും കർഷകർക്ക് അറിവ് പകരും. സംയോജിത കൃഷി ഉൾപ്പെടെയുള്ള വിവിധ കാർഷിക സാധ്യതകളും കർഷകർക്ക് ലഭ്യമാകുന്ന സർക്കാർ സഹായ പദ്ധതികളും പരിപാടിയിൽ പരിചയപ്പെടുത്തും.
കർഷകരെ കേവലം ഉൽപ്പാദകരായി മാത്രം കാണാതെ വ്യവസായത്തിന്റെ സജീവ പങ്കാളികളാക്കി മാറ്റുക എന്നതാണ് ആര്യധന ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലക്ഷ്യമിടുന്നത്. കർഷകരെയും വ്യവസായ മേഖലയെയും ഒരേ വേദിയിൽ കൊണ്ടുവരുന്നതിനൊപ്പം കർഷകർക്ക് ആവശ്യമായ സാമ്പത്തിക പിന്തുണ ഉറപ്പാക്കുക, സമ്പാദ്യ-നിക്ഷേപ ശീലങ്ങൾ വളർത്തുക, കാർഷിക മേഖലയ്ക്ക് പുതിയ വരുമാന സാധ്യതകൾ തുറന്നുകൊടുക്കുക എന്നിവയും കമ്പനിയുടെ പ്രധാന ലക്ഷ്യങ്ങളാണ്.
NIMS മെഡിസിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പിൽ ജനറൽ ചെക്കപ്പ്, ഇ.സി.ജി, നേത്ര പരിശോധന, ദന്തപരിശോധന തുടങ്ങിയ സേവനങ്ങൾ ലഭ്യമാകും.
കാർഷിക മേഖലയിലെ അറിവും സാമ്പത്തിക മുന്നേറ്റവും ആരോഗ്യപരിരക്ഷയും ഒരുമിപ്പിക്കുന്ന ഈ കൂട്ടായ്മയിലേക്ക് പ്രദേശത്തെ കർഷകരെയും പൊതുജനങ്ങളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.