ചേരമർ കുടുംബ സംഗമവും ലഹരി വിരുദ്ധസന്ദേശവും
News desk
തിരുവനന്തപുരം : കേരള ചേരമർ സംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചേരമർ കുടുംബ സംഗമവും ലഹരി വിരുദ്ധസന്ദേശവും നടത്തി. സംസ്ഥാന പ്രസിഡന്റ് . എൻ . കെ.അനിൽകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ പ്രസിഡന്റ് . എസ്. ജി. അരുൺദാസ്അ ധ്യക്ഷത വഹിച്ചു. നെയ്യാറ്റിൻകര ഏക്സെസ് സർക്കിൾ ഓഫീസ് പ്രിവൻ്റ്ീവ് ഓഫീസർ . ആർ. അജിത്ത് ലഹരി വിരുദ്ധ സന്ദേശ ക്ലാസ് നയിച്ചു . നെയ്യാറ്റിൻകര നഗരസഭാ വൈസ് ചെയർമാൻ . കെ.കെ. ഷിബു മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന രക്ഷാധികാരി .നെയ്യാറ്റിൻകര സത്യശീലൻ ,ഷെറീന , സംസ്ഥാന ജനറൽ സെക്രട്ടറി . പ്രസാദ് കോട്ടയം , താലൂക്ക് പ്രസിഡന്റ് പഴമല മോഹൻ എന്നിവർ സംസാരിച്ചു. താലൂക്ക് സെക്രട്ടറി വെള്ളറട ബിജു സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം ഇരുമ്പിൽ ഷൈജു നന്ദി രേഖപ്പെടുത്തി


