അഡ്വക്കേറ്റ് ക്ലർക്ക്സ് അസോസിയേഷൻ
ജില്ലാ കൺവെൻഷൻ
Newsdesk
തിരുവനന്തപുരം : കേരള അഡ്വക്കേറ്റ് ക്ലർക്ക്സ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കൺവെൻഷൻ , കാട്ടാകട ദേവി ആഡിറ്റോറിയത്തിൽ വച്ച് നടക്കുകയുണ്ടായി . പ്രതിനിധി സമ്മേളനം , പൊതുസമ്മേളനം , വാഹനത്തിൽ പതിക്കുന്ന സ്റ്റിക്കർ പ്രകാശനം എന്നിവ സമ്മേളനത്തിൽ നടത്തി . ജുഡീഷ്യറിയിലെ പരിഷ്കാരങ്ങളുടെ ഭാഗമായി അഡ്വക്കേറ്റ് ക്ലർക്ക് ജോലി ഇന്ന് ചോദ്യചിഹ്നമായി നിൽക്കുന്നു . ഈ കാലഘട്ടത്തിൽ നമുക്ക് വേണ്ടി ശബ്ദം ഉയർത്താനും , നമ്മുടെ ക്ഷേമ കാര്യങ്ങളിൽ ഇടപെട്ട് നമുക്ക് വേണ്ട സഹായം നൽകുന്നതിനും , ഈ പ്രതിസന്ധിഘട്ടത്തിൽ നമ്മളെ ചേർത്തു നിർത്തുന്നതിനും , ഗവൺമെന്റിൽ നിന്ന് ആനുകൂല്യങ്ങൾ വാങ്ങിത്തരുന്നതിനും പ്രയത്നിച്ച് വരുന്നത് , കേരള അഡ്വക്കേറ്റ് ക്ലാർക്ക് അസോസിയേഷൻ മാത്രമാണ് എന്ന് പ്രതിനിധി സമ്മേളനം വിലയിരുത്തി .
സംഘടനയെ ശക്തിപ്പെടുത്തേണ്ട ഉത്തരവാദിത്വം അംഗങ്ങൾ ഓരോരുത്തർക്കും ഉണ്ട് എന്ന് പ്രതിനിധി സമ്മേളനം വിലയിരുത്തി. പ്രതിനിധി സമ്മേളനം അധ്യക്ഷനായി അഖിലേഷ് കുമാർ ജി എൽ , (പ്രസിഡന്റ് കെ എ സി എ തിരുവനന്തപുരം ജില്ലാ കമ്മിറ്റി . സ്വാഗതം പറഞ്ഞുകൊണ്ട് വി. വിജയൻ (തിരുവനന്തപുരം ജില്ല സെക്രട്ടറി കെ എ സി എ ). യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് വികെ രാജേന്ദ്രൻ (ജനറൽ സെക്രട്ടറി കെ എ സി എ സംസ്ഥാന കമ്മറ്റി ).
വൈകുന്നേരം നടന്ന പൊതുസമ്മേളനത്തിൽ അഖിലേഷ് കുമാർ ജി എൽ അധ്യക്ഷനായി (പ്രസിഡന്റ് കെ എ സി എ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ) സമ്മേളനത്തിൽ സ്വാഗതം പറഞ്ഞുകൊണ്ട് ജെ നവാസ് (ജനറൽ കൺവീനർ സ്വാഗതസംഘം ) പൊതുസമ്മേളനം കാട്ടാക്കട എംഎൽഎ , എം ആർ ബൈജു ഉദ്ഘാടനം ചെയ്തു . അഡ്വക്കേറ്റ് ക്ലാർക്ക്സ് അധികാരികളുമായി ചർച്ചചെയ്ത് , പരിഹാരം കാണും എന്ന് സമ്മേളനത്തിന് ഉറപ്പു നൽകി.
ചിത്രം : കേരള അഡ്വക്കേറ്റ് ക്ലർക്ക്സ് അസോസിയേഷൻ പൊതുസമ്മേളനം കാട്ടാക്കട എംഎൽഎ , എം ആർ. ബൈജു ഉദ്ഘാടനം ചെയ്തു.
ചിത്രം : കേരള അഡ്വക്കേറ്റ് ക്ലർക്ക്സ് അസോസിയേഷൻ പൊതുസമ്മേളനം കാട്ടാക്കട എംഎൽഎ , എം ആർ. ബൈജു ഉദ്ഘാടനം ചെയ്തു.



