Type Here to Get Search Results !

നല്ല പഞ്ഞിപോലുള്ള അപ്പം ഉണ്ടാക്കാം : മാവ് പൊങ്ങിവരാന്‍ മണിക്കൂറുകള്‍ വയ്ക്കണ്ട,

News Desk 0
നല്ല പഞ്ഞിപോലുള്ള അപ്പം ഉണ്ടാക്കാം : മാവ് പൊങ്ങിവരാന്‍ മണിക്കൂറുകള്‍ വയ്ക്കണ്ട, അപ്പമുണ്ടാക്കുമ്പോൾ മയമില്ലെന്നും കട്ടികൂടിപോകുന്നെന്നും മിക്കവീടുകളിലും ഉയരാറുള്ള പരാതിയാണ്. ചോറും തേങ്ങ ചിരകിയതും ഒക്കെ ചേര്‍ത്ത് അരച്ച്‌ സോഡാപൊടി ഇട്ടാലും ഹോട്ടലുകളില്‍ ഉണ്ടാക്കുന്ന തരത്തിൽ അപ്പത്തിന്റെ ടേസ്റ്റും മയവും മിക്കപ്പോഴും വീട്ടില്‍ ഉണ്ടാക്കുന്നതിന്bകിട്ടാറില്ല. ഇതിന് മികച്ചൊരു പരിഹാരം പറയാം, മാവ് അരച്ച്‌ പൊങ്ങിവരാന്‍ മണിക്കൂറുകള്‍ കാക്കാതെതന്നെ പഞ്ഞിപ്പോലെ മൃദുവായ അപ്പം ഉണ്ടാക്കാം. ആദ്യം പച്ചരി നാലുമണിക്കൂര്‍ കുതിരാന്‍ വയ്ക്കണം. അരി കുതി‌ര്‍ന്ന് കഴിയുമ്പോൾ കഴുകിയെടുത്ത് ഇതില്‍ ആവശ്യത്തിന് ചോറ്, തേങ്ങ ചിരണ്ടിയത്, ആവശ്യത്തിന് ഇളംചൂടുവെള്ളം, ഒരു സ്‌പൂണ്‍ പഞ്ചസാര, ഒന്നര ടീസ്‌പൂണ്‍ വെളിച്ചെണ്ണ, ഒന്നേമുക്കാല്‍ ടീ‌സ്‌പൂണ്‍ ഈസ്റ്റ് എന്നിവ ചേര്‍ത്ത് നന്നായി അരച്ചെടുക്കണം. ചോറ് ഫ്രിഡ്‌ജില്‍ വച്ചതാണെങ്കില്‍ അതേപ്പടി അരയ്ക്കാനായി എടുക്കരുത്. വെള്ളം കൂടുതലാവാകാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. ഇളം ചൂടുവെള്ളം ചേര്‍ത്ത് അരയ്ക്കുമ്പോൾ മാവ് എളുപ്പത്തില്‍ പുളിച്ച്‌ കിട്ടും. അരച്ച മാവ് പത്തുമിനിട്ട് നേരം വയ്ക്കണം. തണുപ്പുള്ള സ്ഥലമാണെങ്കില്‍ അര മണിക്കൂര്‍ വയ്ക്കണം. അപ്പത്തിനുള്ള മാവ് റെഡിയായിക്കഴിഞ്ഞു. ഇനി ഇത് അപ്പച്ചട്ടിയില്‍ ഒഴിച്ച്‌ ചുട്ടെടുക്കാം. പാനില്‍ ഒഴിച്ച്‌ കുമിളകള്‍ വന്നതിനുശേഷം അടച്ചുവയ്ക്കണം. നല്ല പൂപോലെ മൃദുലമായ അപ്പം റെഡിയാണ്. ഇനി ഇത് ചൂടാറുമ്പോൾ കറിയും ചേര്‍ത്ത് കഴിക്കാവുന്നതാണ്.
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

About Us

News Blogger Template is Designed Theme for Giving Enhanced look Various Features are available Which is designed in User friendly to handle by Piki Developers. Simple and elegant themes for making it more comfortable