കരള്‍ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകുന്നത് മദ്യപിക്കുന്നവരില്‍ മാത്രമല്ല
February 23, 2023
കരള്‍ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകുന്നത് മദ്യപിക്കുന്നവരില്‍ മാത്രമല്ല,
കരളിന്റെ ആരോഗ്യം എത്രത്തോളം പ്രധാനപ്പെട്ടതാണെന്നതും കരളിനെ ഏറ്റവും ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കാനും മനുഷ്യന്‍ പഠിക്കണം. എന്തെങ്കിലും കരള്‍ രോഗം ഉണ്ടായാല്‍ അത് മദ്യപാനം കൊണ്ട് മാത്രമാണെന്ന് കരുതുന്നവരാണ് നമ്മളിൽ പലരും. എന്നാല്‍, അത് തെറ്റായ ചിന്താഗതിയാണ്. മദ്യ ഇതര കരള്‍ രോഗത്തെ കുറിച്ചും നാം നല്ല രീതിയിൽ ബോധവാന്‍മാരായിരിക്കണം.
അമിതമായ അന്നജം ശരീരത്തില്‍ എത്തുന്നത് ഫാറ്റി ലിവറിന് കാരണമാകുന്നു. അതായത് അമിതമായ അരി ഭക്ഷണം ആരോഗ്യത്തിനു ദോഷമാണ്. അമിതമായ അരി ഭക്ഷണം ശരീരത്തിന് നൽകരുത്. ശരീരത്തിനു കൃത്യമായ വ്യായാമം ഇല്ലാത്തതും ഫാറ്റി ലിവറിന് കാരണമാകും. മദ്യപാനം മാത്രമല്ല നിങ്ങളുടെ കരളിനെ അപകടാവസ്ഥയിലാക്കുന്നതെന്ന് മനസ്സിലാക്കേണ്ടതുണ്ട്.
അമിത വണ്ണം, പ്രമേഹം, സുരക്ഷിതത്വമില്ലാത്ത രീതിയില്‍ കുത്തിവയ്പ്പുകള്‍ എടുക്കുന്നതും സുരക്ഷിതത്വമില്ലാത്ത ലൈംഗികബന്ധം, പാരമ്പര്യമായിട്ട് ഉണ്ടാകുന്നത് എന്നിവയെല്ലാം കരള്‍ രോഗത്തിനു കാരണമായേക്കാവുന്നതാണ്.