വന്‍ പാര്‍ശ്വഫലങ്ങളുള്ള സൗന്ദരവര്‍ധക വസ്തുക്കള്‍ കേരളത്തിൽ വിൽക്കപ്പെടുന്നു

News Desk
വന്‍ പാര്‍ശ്വഫലങ്ങളുള്ള സൗന്ദരവര്‍ധക വസ്തുക്കള്‍ കേരളത്തിൽ വിൽക്കപ്പെടുന്നു കേരളത്തില്‍ വില്‍ക്കപ്പെടുന്നത് വന്‍ പാര്‍ശ്വഫലങ്ങളുള്ള സൗന്ദരവര്‍ധക വസ്തുക്കള്‍; ഡ്രഗ് കണ്‍ട്രോള്‍ ഇന്‍റലിജന്‍സ് നടത്തിയ പരിശോധനയില്‍ തെളിഞ്ഞത് ഞെട്ടിക്കുന്നത് വിവരങ്ങള്‍ തിരുവനന്തപുരം: കേരളത്തില്‍ ദിനംപ്രതി വില്‍ക്കുന്നത് അനധികൃത സൗന്ദര്യവര്‍ധക വസ്തുക്കളാണെന്നുള്ള കണ്ടെത്തെല്‍. ഓപ്പറേഷന്‍ സൗന്ദര്യയെന്ന പേരില്‍ ഡ്രഗ് കണ്‍ട്രോള്‍ ഇന്‍റലിജന്‍സ് നടത്തിയ പരിശോധനയില്‍ നാല് ലക്ഷത്തിലധികം രൂപയുടെ സൗന്ദര്യവര്‍ധക വസ്തുക്കളാണ് പിടികൂടിയിരിക്കുന്നത്. വന്‍ പാര്‍ശ്വഫലങ്ങളുള്ള ക്രീമുകളാണ് പിടിച്ചെടുത്തതെന്നും പരിശോധന വളരെ കര്‍ശനമാക്കാന്‍ സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍ ഇന്റലിജന്‍സിന്റെ തീരുമാനത്തിൽ പറയുന്നു. ഡ്രഗ് കണ്‍ട്രോള്‍ ഇന്റലിജന്റ്സ് സംസ്ഥാനത്ത് 53 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 17 ഇടത്തും സൗന്ദര്യവര്‍ധക വസ്തുക്കള്‍ അനധികൃതമായി വില്‍ക്കുന്നതായി കണ്ടെത്തി. ഓപ്പറേഷന്‍ സൗന്ദര്യയെന്ന പേരില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ നടത്തിയ പരിശോധനയിലാണ് വന്‍പാര്‍ശ്വഫലമുള്ള ഫേസ് ക്രീമുകളുള്‍പ്പടെയുള്ളവ പിടിച്ചെടുത്തത്. ഇതില്‍ പലതും യുവതീ,യുവാക്കള്‍ സ്ഥിരമായി ഉപയോഗിക്കുന്നവയാണെന്നുള്ളതാണ് സത്യാവസ്ഥ. നിലവില്‍ ഇത്തരത്തില്‍ ഉപയോഗിക്കുന്ന ക്രീമുകള്‍ പലതും വലിയ പാര്‍ശ്വഫലങ്ങള്‍ കാരണം വിദേശ രാജ്യങ്ങളില്‍ നിരോധിച്ചിട്ടുള്ളവയാണ് . പരസ്യവാചകങ്ങളിലകപ്പെട്ട് മുഖത്ത് എന്തും വാരിത്തേക്കുന്നവരാണ് ഇത്തരം ക്രീമുകളുടെ ഇരകളായിത്തീരുന്നവരിൽ ഭൂരിഭാഗവും.