Type Here to Get Search Results !

റിഗ്ഗിലെ ജോലിക്കിടെയിൽ മലയാളി എൻജിനീയറെ കടലിൽ വീണു കാണാതായി

News Desk 0
റിഗ്ഗിലെ ജോലിക്കിടെയിൽ മലയാളി എൻജിനീയറെ കടലിൽ വീണു കാണാതായി മുംബൈ ∙ ഒഎൻജിസിയുടെ റിഗ്ഗിലെ ജോലിക്കിടെയിൽ മലയാളി എൻജിനീയറെ കടലിൽ വീണു കാണാതായി. ഒഎൻജിസിക്കായി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഗുജറാത്ത് ആസ്ഥാനമായുള്ള സിസ്റ്റം പ്രൊട്ടക‌്‌ഷൻ എന്ന കമ്പനിയിലെ ഇലക്ട്രിക്കൽ എൻജിനീയർ പത്തനംതിട്ട അടൂർ പഴകുളം ഓലിക്കൽ ഗ്രേസ് വില്ലയിൽ ഗീവർഗീസിന്റെ മകൻ എനോസിനെയാണ് (25) കാണാതായത്. ഒരു വർഷമായി ഈ കമ്പനിയിൽ പ്രവർത്തിക്കുന്നു. കമ്പനി നിർദേശപ്രകാരം ഏതാനും ആഴ്ച മുൻപാണ് ഒഎൻജിസിയുടെ എണ്ണ സംസ്കരണ പ്ലാറ്റ്ഫോമിൽ ജോലിക്ക് പോയത്. വെള്ളിയാഴ്ച രാത്രി മുതൽ കാണാതായി എന്നാണ് സിസ്റ്റം പ്രൊട്ടക‌്‌ഷൻ കമ്പനി മാനേജർ വീട്ടുകാരെ അറിയിച്ചിട്ടുള്ളത് . സംഭവത്തിൽ ദുരൂഹതയുള്ളതായി ആരോപിച്ച് പിതാവ് ഗീവർഗീസ് പൊലീസിലും മുഖ്യമന്ത്രി പിണറായി വിജയൻ, ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ആന്റോ ആന്റണി എംപി എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

About Us

News Blogger Template is Designed Theme for Giving Enhanced look Various Features are available Which is designed in User friendly to handle by Piki Developers. Simple and elegant themes for making it more comfortable