ശശി തരൂരിനെ അവഗണിക്കാനായി നീക്കം, കോൺഗ്രസിൽ പൊട്ടിത്തെറി.പ്രവർത്തക സമിതി പ്രത്യേക ക്ഷണിതാവ് പദവി വേണ്ട;അംഗത്വം തന്നെ വേണമെന്ന് തരൂർ നിലപാട്

News Desk
ശശി തരൂരിനെ അവഗണിക്കാനായി നീക്കം, കോൺഗ്രസിൽ പൊട്ടിത്തെറി.പ്രവർത്തക സമിതി പ്രത്യേക ക്ഷണിതാവ് പദവി വേണ്ട;അംഗത്വം തന്നെ വേണമെന്ന് തരൂർ നിലപാട് റായ്പൂർ:ശശി തരൂർ കോൺഗ്രസ് പ്രവർത്തക സമിതിയിൽ എത്താതിരിക്കാൻ കേരളത്തിലെ കോൺഗ്രസ് നേതൃത്വം കരുനീക്കം ശക്തമാക്കി രംഗത്ത് .പ്രത്യേക ക്ഷണിതാവ് പദവി കൊടുത്ത് ഒതുക്കാനാണ് കേന്ദ്രനേതൃത്വം ശ്രമിക്കുന്നത് .എന്നാൽ ആ പദവി ശശി തരൂർ സ്വീകരിച്ചേക്കില്ല എന്ന ഉറച്ച നിലപാടിലാണ്. അംഗത്വം തന്നെ വേണമെന്ന നിലപാടിലുറച്ചാണ് തരൂരും ശശി തരൂരിനെ അനുകൂലിക്കുന്നവരും ഉള്ളത്. അതേസമയം തരൂരിനെ ക്ഷണിതാവാക്കി എതിർ ശബ്ദം ഒഴിവാക്കാനായിരുന്നു നേതൃത്വത്തിൻ്റെ നീക്കത്തിലുണ്ടായിരുന്നത്. അതേസമയം അധികാരത്തിലെത്തിയാല്‍ ജാതി സെന്‍സസ് നടത്തുമെന്നാണ് കോണ്‍ഗ്രസ് പ്രമേയം. പിന്നാക്ക വിഭാഗങ്ങളുടെ താത്പര്യവും പ്രാതിനിധ്യവും സംരക്ഷിക്കും. ഒബിസി ക്ഷേമത്തിനായി പ്രത്യേക മന്ത്രാലയമെന്നും വനിത കമ്മീഷന് ഭരണഘടന പദവി നല്‍കുമെന്നും പ്രമേയത്തിലുണ്ട്. ദുര്‍ബലരുടെ അന്തസ് സംരക്ഷിക്കാന്‍ ‘രോഹിത് വെമുല നിയമം’ പ്രാവര്‍ത്തികമാക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിലാണ് കോണ്‍ഗ്രസ് പ്രമേയം അവതരിപ്പിച്ചിരിക്കുന്നത്. താഴേത്തട്ട് മുതൽ പ്രസ്ഥാനം ശക്തിപ്പെടണമെന്ന് പ്രിയങ്ക ഗാന്ധി സമ്മേളനത്തില്‍ പറഞ്ഞു. പ്രവർത്തകർ ഗ്രാമങ്ങളിലേക്ക് പോകണം. ഭാരത് ജോഡോ യാത്രയുടെ വികാരം പ്രവർത്തകർക്ക് ഊർജ്ജമാകണം. വലിയ ഉത്തരവാദിത്തമാണ് ഓരോ പ്രവർത്തകനുമുള്ളത്. പ്ലീനറി സമ്മേളനത്തിലെ ചർച്ചകൾ പൊതുജനങ്ങളിലേക്കെത്തണം. ഈ ചർച്ചകൾ ഇവിടെ അവസാനിക്കരുത് എന്നും നിർദ്ദേശത്തിൽ പറയുന്നു. ഒറ്റക്കെട്ടായി പാർട്ടി മുൻപോട്ട് പോകുമെന്ന് പ്രതീക്ഷയുണ്ടെന്നും പ്രിയങ്ക ഗാന്ധി അഭിപ്രായപ്പെട്ടു.