വയോധികയുടെ വസ്തുവും സ്വർണ്ണവും കവർന്ന സംഭവം ;നഗരസഭയിലേക്കു കെഎസ്‌യൂ - വിൻറെ മാർച്ച്

News Desk
വയോധികയുടെ വസ്തുവും സ്വർണ്ണവും കവർന്ന സംഭവം ;നഗരസഭയിലേക്കു കെഎസ്‌യൂ - വിൻറെ മാർച്ച് തിരുവനന്തപുരം ;വയോധികയുടെ വസ്തുവും സ്വർണ്ണവും കൗൺസിലർ കവർന്ന സംഭവം ; നെയ്യാറ്റിൻകര നഗരസഭയിലേക്കു കെ.എസ്.യു നെയ്യാറ്റിൻകര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ മാർച്ച് സംഘടിപ്പിച്ചു .രാവിലെ നെയ്യാറ്റിൻകര ബോയ്സ് ഹയർ സെക്കൻണ്ടറി സ്കൂൾ പരിസരത്തു നിന്ന് ആരംഭിച്ച മാർച്ച് നെയ്യാറ്റിൻകര നഗര സഭയുടെ മുന്നിൽ സമാപിച്ചു . പ്രവർത്തകർ നെയ്യാറ്റിൻകര നഗര സഭാ ഓഫീസിലേക്ക് കെ.എസ്.യു നെയ്യാറ്റിൻകര നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ:എസ്.കെ അരുണിൻറെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഡി.സി.സി. ജനറൽ സെക്രട്ടറി മാരായമുട്ടം സുരേഷ് ഉത്‌ഘാടനം ചെയ്തു. അഴിമതിയിൽ മുങ്ങിക്കുളിച്ച നെയ്യാറ്റിൻകര നഗരസഭാ ഭരണം അവസാനിപ്പിക്കാൻ സമയമായെന്നും ഭൂരിപക്ഷമില്ലാതെ ഭരണത്തിൽ തുടരുന്ന സിപിഎം ചെയർമാനെ അവിശ്വാസത്തിലൂടെ പുറത്താക്കണമെന്നും അതിനുള്ള കാര്യങ്ങൾ കോൺഗ്രസ് നേതൃത്വം ആലോചിക്കുമെന്നും ഉത്ഘടകൻ സൂചിപ്പിച്ചു . കെ.എസ്. യു ജില്ലാ ഭാരാവാഹികളായ അഡ്വ:പ്രഗീത്, ശരത് കുളത്തൂർ, ബ്ലോക്ക് ഭാരവാഹികളായ ശരത് പൂഴിക്കുന്ന്, അശ്വിൻ, ഭദ്രൻ, ഹരികൃഷ്ണൻ,മണ്ഡലം പ്രസിഡന്റുമാർ, സാൻ ജോ,ജോമോൻ, യൂത്ത്കോൺഗ്രസ്സ് ,കോൺഗ്രസ്സ് നേതാക്കളും മാർച്ചിൽ പങ്കെടുത്ത് സംസാരിച്ചു..