കുപ്രസിദ്ധ ഗുണ്ട വഴുതൂർ ഹരികൃഷ്ണനെ ഗുണ്ടാ ആക്ട് പ്രകാരം അറസ്റ്റ് ചെയ്തു
February 04, 2023
കുപ്രസിദ്ധ ഗുണ്ട വഴുതൂർ ഹരികൃഷ്ണനെ ഗുണ്ടാ ആക്ട് പ്രകാരം അറസ്റ്റ് ചെയ്തു
നെയ്യാറ്റിൻകര, നരുവാമൂട്, പൊഴിയൂർ, കളിയിക്കാവിള തുടങ്ങിയ പോലീസ് സ്റ്റേഷൻ പരിധികളിൽ അടിയ്ക്കടി തട്ടികൊണ്ടുപോകൽ, കുട്ടികൾക്കെതിരെയുള്ള അതിക്രമം, ആയുധംകൊണ്ട് ദേഹോപദ്രവം, വധശ്രമം, വാൾ, സ്ഫോടക വസ്തുക്കൾ എന്നിവ ഉപയോഗിച്ച് സംഘം ചേർന്ന് ആക്രമിക്കൽ, മോഷണം, പിടിച്ചുപറി, കള്ളനോട്ട് ഉപയോഗം തുടങ്ങിയ പത്തോളം ക്രിമിനൽ കേസ്സുകളിൽ പ്രതിയും കുപ്രസിദ്ധ റൗഡിയുമായ പെരുമ്പഴുതൂർ വില്ലേജിൽ വഴുതൂർ ദേശത്ത് നെല്ലിവിള പുത്തൻ വീട്ടിൽ വിജയകുമാർ കൊട്ടുഹരി എന്നും ഉണ്ണി എന്നും മകൻ 25 വയസ്സുള്ള വിളിക്കുന്ന ഹരികൃഷ്ണൻ എന്നയാളെയാണ് തിരുവനന്തപുരം ജില്ലാ മജിസ്ട്രേറ്റ് ഉത്തരവാക്കിയ കരുതൽ തടങ്കൽ ഉത്തരവ് പ്രകാരം നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിൽ 03-02-2022തീയതി അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. ശിൽപ്പാ ദ്യാവയ്യ ഐ. പി. എസ്. അവർകളുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകര അസിസ്റ്റൻറ് പോലീസ് സൂപ്രണ്ട് ടി. ഫറാഷ് ഐ.പി. എസ്. നെയ്യാറ്റിൻകര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി.സി. പ്രതാപ് ചന്ദ്രൻ , സബ്ബ് ഇൻസ്പെക്ടർ സജീവ്, അസി. പോലീസ് സബ്ബ് ഇൻസ്പെക്ടർ സന്തോഷ് കുമാർ, പ്രതിജാ രത്ന സിവിൽ പോലീസ് ഓഫീസർ ശ്രീജിത്ത് എസ്. നായർ, സൂര്യ. എസ് തുടങ്ങിയവർ ഉൾപ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് ഗുണ്ടയെ ശ്രമകരമായ പ്രവർത്തനങ്ങളിലൂടെ അറസ്റ്റ് ചെയ്തത്. ടിയാനെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിലവിൽ പാർപ്പിച്ചിട്ടുണ്ട്