സിപിഎം കൗൺസിലർ സുജിൻറെ രാജിആവശ്യപ്പെട്ട് നെയ്യാറ്റിൻകര നഗരസഭയിൽ ബിജെപി കോൺഗ്രസ്സ് കൗൺസിലർമാർ ചെയർമാനെ ഉപരോധിച്ചു .
January 30, 2023
സിപിഎം കൗൺസിലർ സുജിൻറെ രാജിആവശ്യപ്പെട്ട് നെയ്യാറ്റിൻകര നഗരസഭയിൽ
ബിജെപി കോൺഗ്രസ്സ് കൗൺസിലർമാർ ചെയർമാനെ ഉപരോധിച്ചു .
തിരുവനന്തപുരം ;സിപിഎം കൗൺസിലർ സുജിൻറെ രാജിആവശ്യപ്പെട്ട് നെയ്യാറ്റിൻകര നഗരസഭ കൗൺസിലിൽ ബിജെപിയും കോൺഗ്രസ്സും ചെയർമാനെ ഉപരോധിച്ചു .നഗരസഭക്കുള്ളിൽ കൗൺസിലർമാരും ,പുറത്തു ബിജെപി ,കോൺഗ്രസ്
പ്രവർത്തകർ വെവ്വേറെ ഉപരോധം സംഘടിപ്പിച്ചു .രാവിലെ പത്തിന് തുടങ്ങിയ സമരങ്ങൾ പോലീസ് അറസ്റ്റോടെ അവസാനിച്ചു .
രാവിലെ നെയ്യാറ്റിൻകര സിഐ സതീഷ് ചന്ദ്രൻറെ നേതൃത്വത്തിൽ ഉള്ള പോലീസ് നഗരസഭാപരിസരത്തു തമ്പടിച്ചിരുന്നു .
കൂടാതെ നെയ്യാറ്റിൻകര പോലീസ് സബ്‌ഡിവിഷനിലെ പോലീസ് ഉദ്യോഗസ്ഥരും ഭാഗഭാക്കായി .അകത്തും പുറത്തും ബിജെപി ,കോൺഗ്രസ് പ്രവർത്തകർ വെവ്വേറെ സമരങ്ങൾ സംഘടിപ്പിച്ചത് പോലീസിനെ ഏറെ വട്ടം കറക്കി .
രണ്ടു സംഘടനയിലും
ഉൾപ്പെട്ട പ്രവർത്തകരെയും അറസ്റ്റ് ചെയ്തു നീക്കിയതോടെയാണ് സമരത്തിന് അയവു വന്നത് . പോലീസ് സമരക്കാരെ നേരിട്ട സമയത്തു പലപ്പോഴും സംഘർഷം മുറ്റി നിന്ന നിമിഷങ്ങളായിരുന്നു .പോലീസ് ഉദ്യഗസ്ഥരുടെയും കോൺഗ്രസ് ബിജെപി നേതൃത്വത്തിന്റെയും സമയോചിതമായ ഇടപെടലാണ് സംഘർഷം ഒഴിവാക്കിയത് .
നഗരസഭയിലെ തവരവിള വാർഡിലെ 78 കാരി വയോ വൃദ്ധയുടെ സ്വത്തും സ്വർണ്ണവും അപഹരിച്ച സിപിഎം കൗൺസിലർ
സുജിൻ കൗൺസിലർ സ്ഥാനം രാജി വയ്ക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് ആയിരുന്നു യൂത്തു കോൺഗ്രസ്സും ,ബിജെപിയും മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത് .
വയോധികയുടെ സ്വത്തും ,സ്വർണ്ണവും തിരികെ കൊടുക്കുക , തുടങ്ങിയവയായിരുന്നു സമരക്കാരുടെ ആവശ്യം .
.സുജിനെ സിപിഎം പാർട്ടിയിൽ നിന്നുപുറത്താക്കിയത് കൊണ്ട് കാര്യങ്ങൾ അവസാനിക്കില്ലന്നും വയോധികയുടെ സ്വത്തും ,സ്വർണ്ണവും തിരികെ വാങ്ങിക്കൊടുക്കും വരെ സമരങ്ങൾ തുടരുമെന്ന് കോൺഗ്രസ് ,ബിജെപി നേതാക്കൾ മാധ്യമങ്ങളെ
അറിയിച്ചു .സമര കോലാഹലങ്ങളിൽ പെട്ട് നഗരസഭയിൽ എത്തിയ സാധാരണക്കാർ നന്നേ വലഞ്ഞു .നഗരസഭയിൽ
ഉപരോധം നടത്തിയവർക്കെതിരെ നെയ്യാറ്റിൻകര പോലീസ് വെവ്വേറെ കേസ് റെജിസ്റ്റർ ചെയ്തിട്ടുണ്ട് .ഒരുമാസമായി ഒരേ വിഷയത്തിൽ തന്നെ നിരവധി
സമരങ്ങൾ അരങ്ങേറുകയാണ്