Type Here to Get Search Results !

ഡ്രൈവർ ഉറങ്ങിപ്പോയി, കാറിടിച്ച് നിരവധി ബൈക്കുകൾ തകർന്നു

News Desk 0
ഡ്രൈവർ ഉറങ്ങിപ്പോയി, കാറിടിച്ച് നിരവധി ബൈക്കുകൾ തകർന്നു ഡ്രൈവർ ഉറങ്ങി : കാറി ടിച്ച് നിരവധി ബൈക്കുകൾ തകർന്നു, തിരുവനന്തപുരം: ഓടിച്ചു വരുകയായിരുന്ന കാറിലെ ഡ്രൈവർ ഉറങ്ങിയതു കാരണം നിയന്ത്രണം വിട്ട കാർ പത്തോളം ബൈക്കുകൾ ഇടിച്ചു തകർത്തു. തിരുവനന്തപുരം കളിയിക്കവിള ദേശീയ പാതയിലെ നെയ്യാറ്റിൻകര റ്റിബി ജംഗഷനിലെ മാർക്കറ്റിനു സമീപമാണ് ഇന്നലെ വൈകിട്ട് ഈ സംഭവം ഉണ്ടായത്.
എറണകുളം സ്വദേശി ഷഫീക്കും കുടുംബവും സഞ്ചരിച്ചിരുന്ന കാർ ചന്തയിൽ മത്സ്യം വാങ്ങാനെത്തിയവർ റോഡരുകിൽ പാർക്കു ചെയ്തിരുന്ന ബൈക്കുകളെ തട്ടിത്തെറിപ്പിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. . ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികനായ ഷാജിക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി ബൈക്കുകൾക്ക് കേടുപാടുകൾ ഉണ്ടായെങ്കിലും ആർക്കും ജീവഹാനി ഉണ്ടാവാത്തതു ഭാഗ്യമായി എന്ന് നാട്ടുകാർ. നെയ്യാറ്റിൻകര പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

About Us

News Blogger Template is Designed Theme for Giving Enhanced look Various Features are available Which is designed in User friendly to handle by Piki Developers. Simple and elegant themes for making it more comfortable