Type Here to Get Search Results !

പുന്നയ്ക്കാട്ട് ഗ്യാസ് സിലിണ്ടറിൽ നിന്ന് തീ പടർന്ന് നാല് കടയും വായനശാലയും അഗ്‌നിക്കിരയായി

News Desk 0
പുന്നയ്ക്കാട്ട് ഗ്യാസ് സിലിണ്ടറിൽ നിന്ന് തീ പടർന്ന് നാല് കടയും വായനശാലയും അഗ്‌നിക്കിരയായി, നെയ്യാറ്റിൻകര . പുന്നയ്ക്കാട്ട് ഗ്യാസ് സിലിണ്ടറിൽ നിന്ന് തീ പടർന്ന് നാല് കടയും വായനശാലയും അഗ്‌നിക്കിരയായി. വെള്ളിയാഴ്ച വൈകിട്ട് ഏഴുമണിയോടെ നെയ്യാറ്റിൻകരയ്ക്ക് സമീപം പുന്നയ്ക്കാട് ജങ്ഷനിലാണ് സംഭവം. ഒരു ഹോട്ടൽ, ബാർബർഷോപ്പ്, പച്ചക്കറികടയും, വായനശാല എന്നിവയാണ് തീയിൽ അമർന്നത് . നെയ്യാറ്റിൻകര ഫയർഫോഴ്സ് സഥലത്തെത്തിയപ്പോഴേക്കും കടകളും വായനശാലയും കത്തിനശിച്ചിരുന്നു. ഒരു ആളപായവും റിപ്പോർട്ട് ചെയ്തിട്ടില്ല. നാട്ടുകാരുടെയും പോലീസിൻറെയും ഫയർഫോഴ്സിൻറെയും സമയോചിതമായ ഇടപെടൽ മൂലം അനിഷ്ട സംഭവങ്ങളും ആളപായവും ഒഴിവായി . നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ മൂലം ജനസാന്ദ്രതയേറിയ ഈ പ്രദേശത്ത് വൻവിപത്താണ് ഒഴിവായത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

About Us

News Blogger Template is Designed Theme for Giving Enhanced look Various Features are available Which is designed in User friendly to handle by Piki Developers. Simple and elegant themes for making it more comfortable