കേരള നവമാധ്യമ യൂണിയന്‍ സംസ്ഥാന കണ്‍വെന്‍ഷന്‍

News Desk
കേരള നവമാധ്യമ യൂണിയന്‍ സംസ്ഥാന കണ്‍വെന്‍ഷന്‍, തിരുവനന്തപുരം : കേരള നവമാധ്യമ യൂണിയന്‍ (കെ.എന്‍.എം.യു ) സംസ്ഥാന കണ്‍വെന്‍ഷന്‍ എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറിയും സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗവുമായ മീനാങ്കല്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു . എ.ഐ.ടി.യുസി ജില്ലാ പ്രസിഡന്റ് സോളമന്‍ വെട്ടുകാട് അദ്ധ്യക്ഷനായിരുന്നു.
എ.ഐ.ടി.യു.സി സംസ്ഥാന കമ്മിറ്റി അംഗം പി.എസ് നായ്ഡു , ജില്ല ജോയിന്റ് സെക്രട്ടറി മതിലകം സുനില്‍ , നവമാധ്യമ പ്രവര്‍ത്തകരായ ഡി രതികുമാര്‍ , പി. മുരളിമോഹന്‍് , ഷീജ , എ.എസ് പ്രകാശ് എന്നിവര്‍ സംസാരിച്ചു. ഫോട്ടോ അടിക്കുറിപ്പ് : കേരള നവമാധ്യമ യൂണിയന്‍ സംസ്ഥാന കണ്‍വെന്‍ഷന്‍ സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗവും എ.ഐ.ടി.യു.സി ജില്ല സെക്രട്ടറിയുമായ മീനാങ്കല്‍ കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
Tags