Type Here to Get Search Results !

കുട്ടി പോലീസിന്റെ പാസിംഗ് ഔട്ട് പരേഡ്

News Desk 0
കുട്ടി പോലീസിന്റെ പാസിംഗ് ഔട്ട് പരേഡ്, നെയ്യാറ്റിൻകര: ആനാവൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ കുട്ടിപ്പോലീസ് ഇപ്രാവശ്യം Passing out പരേഡുമായി ബന്ധപ്പെട്ടാണ് എത്തിയിരിക്കുന്നത്. തിരുവനന്തപുരം റൂറൽ നെയ്യാറ്റിൻകര സബ് ഡിവിഷന്റെ Passing out പരേഡ് 24/11/2022 വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് നടക്കുന്നു. മുഖ്യ അതിഥിയായി ബഹു. ദേവസ്വം, പട്ടികജാതി, പട്ടിക വർഗ്ഗ ക്ഷേമകാര്യ മന്ത്രി ശ്രീ. K. രാധാകൃഷ്ണൻ അവർകൾ പങ്കെടുക്കുന്ന പരേഡിൽ കഴിഞ്ഞ വർഷത്തെ പോലെ ഇപ്രാവശ്യവും വിദ്യാർത്ഥികൾ സാമൂഹ്യ സേവനം നടത്തിയാണ് പങ്കെടുക്കുന്നത്. കഴിഞ്ഞ വർഷം Cancer Patients ന് മുടി മുറിച്ചു നൽകിയാണ് മാതൃകയായത് ഈ വർഷം അവർ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ഫലവൃക്ഷത്തൈകളും അലകാര ചെടികളും നട്ടുപിടിക്കുകയും വാർഡുകൾ തോറും കയറിയിറങ്ങി പ്ലാസ്റ്റിക്കിനെതിരെയുള്ള പ്രചരണം നടത്തിയും കുട്ടികൾ തന്നെ നിർമ്മിച്ച പ്രകൃതിദത്ത കവറുകൾ എല്ലാവർക്കും വിതരണം ചെയ്തുമാണ് ഇപ്രാവശ്യം അവർ മാതൃകയാകുന്നത്. ADNO അനിൽകുമാറിന്റെ നേതൃത്വത്തിലാണ് പരേഡ് നടക്കുന്നത്. സാമൂഹ്യ പ്രവർത്തനത്തിൽ Dr. സന്തോഷ് (സൂപ്രണ്ട് ജനറൽ ഹോസ്പിറ്റൽ, നെയ്യാറ്റിൻകര), Mrs. റീജ (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ), Mrs. ഫ്ലോറൻസ് (എൽ എച്ച് ഐ), പ്രോഗ്രാം ഓഫീസർ സൗദീഷ് തമ്പി, ACPO വിജി, രജീഷ് കുമാർ DI , സുജി WDI എന്നിവർ പങ്കെടുത്തു.
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

About Us

News Blogger Template is Designed Theme for Giving Enhanced look Various Features are available Which is designed in User friendly to handle by Piki Developers. Simple and elegant themes for making it more comfortable