Type Here to Get Search Results !

നെയ്യാറ്റിൻകര ജനറൽ ആശുപത്രിക്ക് മുന്നിൽ മാർഗ്ഗ തടസ്സം ഉണ്ടാക്കി ജെസിബി പാർക്കിംഗ്

News Desk 0
നെയ്യാറ്റിൻകര ജനറൽ ആശുപത്രിക്ക് മുന്നിൽ മാർഗ്ഗ തടസ്സം ഉണ്ടാക്കി ജെസിബി പാർക്കിംഗ്, ജീവനക്കാരുടെ ഒത്താശ എന്നും ആക്ഷേപം നെയ്യാറ്റിൻകര ;നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ തടസ്സമുണ്ടാക്കി ജെസിബി യുടെ പാർക്കിംഗ് .ജീവനക്കാരുടെ ഒത്താശ എന്ന് ആക്ഷേപം നെയ്യാറ്റിൻകര ജെനറൽ ആശുപത്രിയുടെ മെയിൻ ഗേറ്റിനു മുൻപിൽ ഒരു വാഹനവും പാർക്ക് ചെയ്യാറില്ല.രോഗികളുമായി എത്തുന്നതും തിരികെ പോകുന്നതും ആയ ആബുലൻസുകൾക്കും മറ്റുരോഗികളുമായി എത്തുന്ന കാറുകളും തടസ്സം കൂടാതെ കടന്നുപോകുന്നതിനാണ് ഗേറ്റിനു മുൻപിലെ പാർക്കിങ് നിരോധിച്ചിരിക്കുന്നത് . നെയ്യാറ്റിൻകര ജനറൽ ആശുപത്രിയുടെ പിൻവശത്തു നടക്കുന്ന നിർമ്മാണ പ്രവർത്തനവുമായി ബന്ധപ്പെട്ട് എത്തിയ ജെസിബി പകലത്തെ ജോലികഴിഞ്ഞു തിരികെ പോകാതെയാണ് മുൻവശത്തെ ഗേറ്റിൽ പാർക്ക് ചെയ്തത് .രണ്ടും മൂന്നും വാർഡുകളിലേക്കു വരുന്ന ആബുലൻസുകളെയും മറ്റു വാഹനങ്ങളുടെയും പ്രയാണത്തിന് തടസ്സമുണ്ടാക്കിയാണ് പാർക്ക് ചെയ്തിരുന്നത് .അനധികൃത പാർക്കിങ് നിയന്ത്രിക്കുന്നില്ലെന്ന ആക്ഷേപമുണ്ട് .

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

About Us

News Blogger Template is Designed Theme for Giving Enhanced look Various Features are available Which is designed in User friendly to handle by Piki Developers. Simple and elegant themes for making it more comfortable