Type Here to Get Search Results !

നെയ്യാറ്റിൻകരയിൽ നവംബർ 19 ന് സുവർണ്ണദീപ്തി സംഗമം

News Desk 0
നെയ്യാറ്റിൻകരയിൽ നവംബർ 19 ന് സുവർണ്ണദീപ്തി സംഗമം, നെയ്യാറ്റിൻകര : കേരള ലാറ്റിൻ കാത്തലിക് അസ്സോസിയേഷൻ (കെ.എൽ.സി.എ) 2023 മാർച്ചിൽ 50 വർഷങ്ങൾ പൂർത്തിയാക്കുകയാണ്. 2022 മാർച്ച് 26 ന് ആരംഭിച്ച സംസ്ഥാനതല സുവർണ്ണജൂബിലി ആഘോഷം 2023 മാർച്ച് 26 ന് കൊച്ചിയിൽ നടക്കുന്ന മഹാസമ്മേളനത്തോടെയാണ് സമാപിക്കുന്നത്. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ 12 ലത്തീൻ രൂപതകളിലും രൂപതാതല ആഘോഷങ്ങൾ നടന്ന് വരികയാണ്. നെയ്യാറ്റിൻകര രൂപതയുടെ രൂപതാതല സുവർണ്ണ ജൂബിലി ആഘോഷം, സുവർണ്ണ ദീപ്തി സംഗമം ഈ മാസം നവംബർ 18,19 തീയതികളിലായി നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെന്ററിൽ വച്ചാണ് നടക്കുന്നത്. രൂപതാതല ആഘോഷങ്ങളുടെ ഭാഗമായി രൂപതയിലെ 11 സോണലിലും നടന്നുവരുന്ന സോണൽ സമ്മേളനങ്ങൾ നവംബർ 13 ന് സമാപിക്കുന്നതായിരിക്കും. പ്രാണനേക്കാൾ ക്രിസ്തുവിനെ സ്നേഹിച്ച വിശ്വാസ ചരിത്രത്തിന് വിളക്കായി മാറിയ ഭാരതത്തിലെ ആദ്യ അലമായ രക്തസാക്ഷി വിശുദ്ധ ദേവസഹായംപിളളയുടെ പേരിലുളള ഭാരതത്തിലെ ആദ്യ ദൈവാലയമായ ആറയൂരിന്റെ ഉപഇടവകയായ ചാവല്ലൂർ പൊറ്റ ദൈവാലയത്തിൽ നിന്ന് സുവർണ്ണ ദീപ്തി സംഗമത്തിന് മുന്നോടിയായി നവംബർ 18 വെളളിയാഴ്ച ജൂബിലി പതാക പ്രയാണം സംഘടിപ്പിക്കും. വൈകുന്നേരം 4 മണിക്ക് ദിവ്യബലിയോടെ ആരംഭിക്കുന്ന 'സുവർണ്ണ ദീപ്തി ജൂബിലി പതാക പ്രയാണം ' ഫെറോന വികാരി ഫാ. ജോസഫ് അനിൽ ആശീർവദിച്ച് റാലി ഫ്ളാഗ് ഓഫ് ചെയ്യുന്നതായിരിക്കും. . ഇരുചക വാഹനങ്ങളുടെ അകമ്പടിയോടെ ചാവല്ലൂർ പൊറ്റയിൽ നിന്നും ആരംഭിച്ച് പാറശ്ശാല, ഉദിയൻകുളങ്ങര,അമരവിള, നെയ്യാറ്റിൻകര ഠൗൺ ചുറ്റി വ്ളാങ്ങാമുറി ലോഗോസ് പാസ്റ്ററിൽ സമാപിക്കും. നവംബർ 19-ാം തിയതി രാവിലെ 8മണിക്ക് ദിവ്യബലി, 9 മണിക്ക് രജിസ്ട്രേഷൻ, 9.30 ന് പതാക ഉയർത്തും. 10 മണിക്ക് ഉദ്ഘാടന സമ്മേളനം. എം.എൽ.എ കെ .ആൻസലൻ ഉദ്ഘാടനം ചെയ്യും. മോൻസിഞ്ഞോർ ഡോ. ഡി സെൽവരാജ്, മോൻസിഞ്ഞോർ അൽഫോൺസ് ലിഗോറി, ചാൻസിലർ റെവ ഫാ ജോസ് രാഫേൽ തുടങ്ങിയ സഭ സമുദായിക നേതാക്കൾ പങ്കെടുക്കും. തുടർന്ന് പഠനം, ചർച്ച, കൾച്ചറൽ പ്രോഗ്രാം, ഉച്ചയ്ക്ക് 3 മണിക്ക് സാംസ്ക്കാരിക സമ്മേളനം അഭിവന്ദ്യ വിൻസന്റ് സാമുവൽ പിതാവ് ഉദ്ഘാടനം ചെയ്യും. എം. വിൻസന്റ് എം.എൽ.എ, വികാരി ജനറൽ മോൺസിഞ്ഞോർ ജി.ക്രിസ്തുദാസ്, മോൺസിഞ്ഞോർ വി.പി. ജോസ്,nസംസ്ഥാന പ്രസിഡന്റ് ആന്റണി നെറോണ , ജനറൽ സെക്രട്ടറി അഡ്വ.ഷെറി ജെ.തോമസ്, തുടങ്ങിയ സഭാ സമുദായിക രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കും.
നെയ്യാറ്റിൻകര ജോൺപോൾ സെക്കന്റ് ഹോം (പഴയ ബിഷപ്സ് ഹൗസ്) ൽ സാൻജോ മീഡിയ ഓഫീസിൽ നടന്ന പത്ര സമ്മേളനത്തിൽ രൂപത പ്രസിഡന്റ് ആൽഫ്രഡ് വിൽസൺ.ഡി, ജനറൽ സെക്രട്ടറി വികാസ് കുമാർ എൻ.വി, ട്രഷറർ രാജേന്ദ്രൻ ജെ, വൈസ് പ്രസിഡന്റുമാരായ എം.എം. അഗസ്റ്റിൻ, അഗസ്റ്റിൻ ജെ, സന്തോഷ് എസ്.ആർ, സെക്രട്ടറി ജയപ്രകാശ് ഡി.ജി, മീഡിയ ഫോറം കൺവീനർ കിരൺ കുമാർ ജി എന്നിവർ പങ്കെടുത്തു.
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

About Us

News Blogger Template is Designed Theme for Giving Enhanced look Various Features are available Which is designed in User friendly to handle by Piki Developers. Simple and elegant themes for making it more comfortable