Type Here to Get Search Results !

ആനാവൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ കുട്ടിപ്പോലീസിന്റെ ഹോനെസ്റ്റിഷോപ്പ് ഉദ്ഘാടനം ചെയ്തു

News Desk 0
ആനാവൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ കുട്ടിപ്പോലീസിന്റെ ഹോനെസ്റ്റിഷോപ്പ് ഉദ്ഘാടനം ചെയ്തു, ആനാവൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ കുട്ടിപ്പോലീസ് ഇപ്രാവശ്യം തങ്ങളുടെ സ്കൂളിലെ പ്രിയ കൂട്ടുകാരുടെ മുന്നിലേക്ക് *ഹോനെസ്റ്റി ഷോപ്പ്* എന്ന ആശയവുമായിട്ടാണ് വന്നത്. ഇന്ന് സ്കൂളിലെ ഒരു ക്ലാസ് മുറിയുടെ കോണിൽ ഈ ഷോപ്പ് ഉദ്ഘാടനം ചെയ്തപ്പോൾ ഇതിൽ വ്യത്യസ്തമായത് ഈ ഷോപ്പിന് ഉടമയില്ല എന്നുള്ളതാണ്. Break time ൽ മാത്രം പ്രവർത്തിക്കുന്ന ഈ ഷോപ്പ് വിദ്യാർഥികൾക്ക് സത്യസന്ധമായി ആവശ്യമുള്ള സാധനങ്ങൾ എടുക്കുകയും അവിടെ എഴുതി വച്ചിരിക്കുന്ന തുക *Cash Box* ൽ നിക്ഷേപിച്ച് കൃത്യമായ *Balance* എടുത്ത് തിരികെ പോകാവുന്നതാണ്. കച്ചവടക്കാരൻ ഇല്ലാത്ത ഈ ഷോപ്പ് വളരെ ആകർഷകമായിട്ടാണ് വിദ്യാർത്ഥികളുടെ മനസ്സിൽ എത്തിയത്. വിദ്യാർത്ഥികൾ വീടുകളിൽ നിന്ന് ഉണ്ടാക്കി കൊണ്ടു വരുന്ന കരകൗശല വസ്തുക്കളും മറ്റു സാധനങ്ങളും ഈ ഷോപ്പിൽ വിൽപ്പന നടത്തുന്നതാണ്. SPC വിദ്യാർത്ഥികൾ നേതൃത്വം നൽകുന്ന ഈ ഷോപ്പിന്റെ കോണിൽ *സ്നേഹപാഠം* എന്ന പേരിൽ *ചാരിറ്റി Box* വച്ചിട്ടുണ്ട്. ഇത് അവർക്ക് അറിയപ്പെടാത്ത ഒരു സുഹൃത്തിന് സഹായിക്കാൻ വേണ്ടിയിട്ടുള്ള പണവും അതിൽ നിക്ഷേപിക്കാവുന്നതാണ്. ഇത്തരത്തിലുള്ള ഈ ഷോപ്പ് ഇന്ന് ഉദ്ഘാടനം ചെയ്തത് മാരായമുട്ടം സ്റ്റേഷനിലെ *Cl പ്രസാദ്* (SHO) അവർകളാണ്.
കൂടാതെ വാർഡ് മെമ്പർ സിന്ധു അധ്യാപകരായ സൗദീഷ് തമ്പി (CPO), സിന്ധു ലക്ഷ്മി, സുധീഷ് കുമാർ PTA, SMC ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. നാട്ടിൻ പ്രദേശത്തുള്ള വിദ്യാലയത്തിൽ ഇത്തരമൊരു സംരംഭം ആദ്യമായിട്ടാണ്.
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

About Us

News Blogger Template is Designed Theme for Giving Enhanced look Various Features are available Which is designed in User friendly to handle by Piki Developers. Simple and elegant themes for making it more comfortable