പ്രഥമ കരകുളം ചന്ദ്രൻ അവാർഡ് ആര്യനാട് സുഗതന് സമ്മാനിച്ചു. തിരുവനന്തപുരം: അഭിനയകലാ സാമ്രാട്ടായിരുന്ന കരകുളം ചന്ദ്രൻ്റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ കരകുളം ചന്ദ്രൻ അവാർഡ് സീരിയൽ - നാടക നടനായ ആര്യനാട് സുഗതന് സമ്മാനിച്ചു. തിരുവനന്തപുരം ഒരുമ സാംസ്കാരിക വേദിയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങിൽ പ്രശസ്ത നാടകകൃത്തും നടനുമായ കുര്യാത്തി പരമേശ്വരനാണ് ആര്യനാട് സുഗതന് അവാർഡ് സമ്മാനിച്ചത്. ഒരുമ സാംസ്കാരിക വേദി പ്രസിഡൻറ് ഗോപകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ഇറക്കത്ത് രാധാകൃഷ്ണൻ , അവാർഡ് ജേതാവ് ആര്യനാട് സുഗതൻ തുടങ്ങിയവർ സംസാരിച്ചു.