പോലീസിന്റെ നേർക്ക് തോക്ക് ചൂണ്ടിയ യുവാവ് കസ്റ്റഡിയിൽ

News Desk
നെയ്യാറ്റിൻകര പോലീസിന്റെ നേർക്ക് തോക്ക് ചൂണ്ടിയ യുവാവ് കസ്റ്റഡിയിൽ നെയ്യാറ്റിൻകര:നെയ്യാറ്റിൻകര പോലീസിന്റെ നേർക്ക് തോക്ക് ചൂണ്ടിയ യുവാവ് കസ്റ്റഡിയിൽ. ഇന്ന് രാവിലെ നെയ്യാറ്റിൻകര ടിബി ജംഗ്ഷനിൽ ആയിരുന്നു ഈ സംഭവം.ടിബി ജംഗ്ഷനിൽ ബൈക്കിൽ എത്തിയ യുവാവ് ട്രാഫിക് നിയമം തെറ്റിച്ചതിനെ തുടർന്ന് വിലക്കിയ ട്രാഫിക് വാർഡന്റെ നേർക്ക് തോക്ക് ചൂണ്ടുകയായിരുന്നു .നെയ്യാറ്റിൻകര, ബാലരാമപുരം, ആലുവിള സ്വദേശി അഭിലാഷ് ആണ് തോക്ക് ചൂണ്ടിയ സംഭവത്തിൽ കസ്റ്റഡിയിലായത് . ഇയാൾ മാനസിക അസ്വാസ്ഥ്യം ഉള്ള വ്യക്തിയാണെന്നും അത് സംബന്ധിച്ചുള്ള സർട്ടിഫിക്കറ്റുകൾ നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിൽ ബന്ധുക്കൾ ഹാജരാക്കിയിട്ടുണ്ട്.തോക്ക് ചൂണ്ടിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.തോക്ക് വന്ന വഴികളും തോക്ക് കൊടുത്തവരും അന്വേഷണ പരിധിയിൽ ഉൾപ്പെടുന്നതാണ്.