പശുവിനു വിഷംകൊടുത്തു കൊന്നതായി പരാതി;
മാരായമുട്ടം പൊലീസ് അന്വേഷണം ആരംഭിച്ചു.
നെയ്യാറ്റിൻകര: വൃദ്ധന്റെ ഉപജീവനമാർഗമായിരുന്ന കറവപ്പശുവിനെ അയൽവാസി വിഷം കൊടുത്തു കൊന്നതായി പരാതി. ആനാവൂർ പുത്തൻവീട് പുളിനിൽക്കുന്ന കാലായിൽ ഗോപാലകൃഷ്ണന്റെ കറവ പശുവാണ് ക്രൂരമായ ആക്രമണത്തിന് ഇരയായി ചരിഞ്ഞത്. സംഭവത്തിൽ അയൽവാസി മധുവിനെതിരെ ഗോപാലകൃഷ്ണൻ മാരായമുട്ടം പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.നാളേപോസ്റ്റുമാർ ടെം നടത്തുമെന്ന് പോലീസ് .
രാവിലെ പതിവുപോലെ പശുവിനെ കറന്ന് പാൽ എടുത്തശേഷമാണ് വായിൽനിന്ന് തുരയും പതയും വരുന്നതായി ശ്രദ്ധയിൽപെട്ടത്. ഉടൻതന്നെ മൃഗസംരക്ഷണ വകുപ്പ് ഡോക്ടറെ വിവരം അറിയിച്ചെങ്കിലും, ഡോക്ടർ എത്തുന്നതിന് മുൻപ് പശു മരണപ്പെടുകയായിരുന്നു. ലോണെടുത്താണ് ഗോപാലകൃഷ്ണൻ ഉപജീവനത്തിനായി പശുവിനെ വാങ്ങിയത്. കാഴ്ചശക്തിയില്ലാത്ത ഭാര്യയും കുടുംബവും അടങ്ങുന്ന ഈ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഈ പശു.
അയൽവാസിയായ മധുവിന്റെ നിരന്തരമായ ശല്യപ്പെടുത്തലുകൾക്കെതിരെ നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും യാതൊരുവിധ നടപടിയും സ്വീകരിച്ചിരുന്നില്ലെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു. പൊലീസിന്റെ ഈ നിസ്സംഗതയാണ് ഇത്തരത്തിലുള്ള ക്രൂരകൃത്യങ്ങൾ ആവർത്തിക്കാൻ കാരണമായതെന്നും നാട്ടുകാർ ആരോപിക്കുന്നു. മിണ്ടാപ്രാണിയെ കൊന്ന് കുടുംബത്തിന്റെ ഉപജീവനം തകർത്ത പ്രതിയെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാണ് ഗോപാലകൃഷ്ണനും നാട്ടുകാരും ആവശ്യപ്പെടുന്നു .