Type Here to Get Search Results !

നെയ്യാറ്റിൻകര യിൽ ഉജ്ജ്വലം 2026' അനുമോദന സദസ്സ് സംഘടിപ്പിച്ചു.

News Desk 0


 നെയ്യാറ്റിൻകര യിൽ  ഉജ്ജ്വലം 2026' അനുമോദന സദസ്സ് സംഘടിപ്പിച്ചു. 

News desk TVM
നെയ്യാറ്റിൻകര; നെയ്യാറ്റിൻകര യിൽ  ഉജ്ജ്വലം 2026' അനുമോദന സദസ്സ് സംഘടിപ്പിച്ചു.    നെയ്യാറ്റിൻകര എംഎൽഎ  എൻ.ശക്തന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ  സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി  രമേശ് ചെന്നിത്തല  ഉജ്ജ്വലം 2026'   ഉദ്ഘാടനം ചെയ്തു . വിജയികൾക്കുള്ള അനുമോദനം  സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ.റോജി എം.ജോൺ നിർവഹി ച്ചു .യോഗത്തിൽ മയക്കുമരുന്നിനെതിരെ  ദൃഢ പ്രതിജ്ഞ എടുത്തു . നമ്മൾ വിചാരിച്ചാൽ അസാധ്യമായ എന്തും  നേടിയെടുക്കാം  അതിനു നമ്മൾ ശ്രമിക്കണം .ചെന്നിത്തല ഉയർന്ന വിജയം കരസ്ഥമാക്കിയ കുട്ടികളോടായി പറഞ്ഞു .
യോഗത്തിൽ സ്വാഗതസംഗം  ചെയർമാൻ   ജോസ് ഫ്രങ്ക്ളിൻ കെപിസിഐസി സെക്രെട്ടറിമാരായ സനൽ ,മര്യാപുരം ശ്രീകുമാർ,ഫയ്സിൽ ഖാൻ  കെപിസിഐസി സെക്രെട്ടറി  ,എസ്‌കെ.അശോകുമാർ,വത്സലൻ ,എസ് .ഉഷാകുമാരി ,
  പ്രാണാപകുമാർ , ഡിസിസി സെക്രെട്ടറി മാരായ മഞ്ചവിളാകം ജയകുമാർ ,സുമകുമാരി ,കോൺഗ്രസ് ബ്ലോക്ക് പ്രെസിഡെന്റ് സെൽവരാജ് തുടങ്ങിയവർ പങ്കെടുത്തു .

നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിലെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ 2025-26 അധ്യ യന വർഷത്തിൽ എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെയും മറ്റു വിവിധ പരീക്ഷാജേതാക്കളെയും കലാ കായിക രംഗത്തെ പ്രതിഭകളെയും ആദരിക്കുന്നതിനും മികച്ച വിജയം കാഴ്ചവച്ച വിദ്യാലയങ്ങളെ അനുമോദിക്കുന്നതിനുമായി എൻ. ശക്തൻ എംഎൽഎ യുടെ നേതൃത്വത്തിൽ 2026 സെപ്തംബർ 2 ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് നെയ്യാറ്റിൻകര എസ് എൻ ഓഡിറ്റോറിയത്തിൽ ഉജ്ജ്വലം 2026' അനുമോദന സദസ്സ് സംഘടിപ്പിച്ചു .  നെയ്യാറ്റിൻകര എം എൽ എ .എൻ. ശക്തൻ അധ്യക്ഷത വഹിച്ച  അനുമോദന സദസ്  സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി  രമേശ് ചെന്നിത്തല ഉദ്ഘാടനം 
ചെയ്തു  വിജയികൾക്കുള്ള അനുമോദനം  സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ.റോജി എം.ജോൺ നിർവഹി ച്ചു . ജനപ്രതിനിധികൾ, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും  തുടങ്ങിയവർ പങ്കെടുത്തു. 



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

About Us

News Blogger Template is Designed Theme for Giving Enhanced look Various Features are available Which is designed in User friendly to handle by Piki Developers. Simple and elegant themes for making it more comfortable