" ഞങ്ങളും കൃഷിയിലേക്ക്" പദ്ധതി ഉദ്ഘാടനം

News Desk
"ഞങ്ങളും കൃഷിയിലേക്ക്" പദ്ധതി ഉദ്ഘാടനം, നെയ്യാറ്റിൻകര നഗരസഭയുടെയും നെയ്യാറ്റിൻകര നഗര സഭ കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംസ്ഥാന സർക്കാരിന്റെ പദ്ധതിയായ" ഞങ്ങളും കൃഷിയിലേക്ക്" എന്ന പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ വികസന കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ കെ ഷിബു ഗവൺമെന്റ് ഹൈസ്കൂൾ ഊരുട്ടുകാലയിലെ വിദ്യാർത്ഥികൾക്ക് പച്ചക്കറി തൈകളും പച്ചക്കറി വിത്തുകളും വിതരണം ചെയ്തു ഉദ്ഘാടനം നിർവഹിച്ചു.
ഇതിന്റെ അധ്യക്ഷനായി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ഡോക്ടർ അൻവർ സാദത്ത് ആശംസകൾ അർപ്പിച്ചു. ഹെഡ്മിസ്ട്രസ് മേരി ടീച്ചർ, ബി ആർ സി പ്രോജക്ട് കോർഡിനേറ്റർ അയ്യപ്പൻ സാർ, സുരേഷ് സാർ മറ്റു പിടിഎ അംഗങ്ങളും കൃഷി ഓഫീസർ ടി സജിയും ഈ പരിപാടിയിൽ പങ്കെടുത്തു.
Tags