Type Here to Get Search Results !

അതിയന്നൂരിൽ യുവാവ് തൂങ്ങി മരിച്ച സംഭവം;ദുരൂഹതയെന്ന് ബന്ധുക്കൾ

News Desk 0
അതിയന്നൂരിൽ യുവാവ് തൂങ്ങി മരിച്ച സംഭവം;ദുരൂഹതയെന്ന് ബന്ധുക്കൾ തിരുവനന്തപുരം;നെയ്യാറ്റിൻകര,അതിയന്നൂർ ,അരങ്കമുകൾ , മുണ്ടപ്ലാവിളവട്ടിൽ ഷാബു.കെ ,ദീപാ ദമ്പതികളുടെ മകൻ ഡിലു.എസ്.ഡി 22നെയാണ് ഇന്ന് രാവിലെ രണ്ടാം നിലക്ക് സമീപം കയറിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത് .നെല്ലിമൂട് സ്കൂളിൽ പ്ലസ് വാൻ വരെ പഠിച്ച ഡിലു മൂന്ന് വർഷം മുൻപ് പഠിത്തം നിർത്തിയിരുന്നു.യുവാവിന്റെ മരണത്തിൽ ദുരൂഹതയുണ്ടന്നു ബന്ധുക്കൾ നെയ്യാറ്റിൻകര പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു . മരണപ്പെട്ട യുവാവ് ഡിലുവിൻറെ മൃതശരീരം പോസ്റ്റ് മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു .പ്രഥമ ദൃഷ്ട്യാ തൂങ്ങി മരണമാണെന്ന് നെയ്യാറ്റിൻകര പോലീസ് പറയുന്നു . പോസ്റ്റ്മോർട്ടം റിപ്പോർട്ടു വന്നതിനു ശേഷമേ മറ്റെന്തങ്കിലും ഉണ്ടങ്കിൽ അറിയാനാകൂ . മയക്കു മരുന്ന് മാഫിയായിൽ നെയ്യാറ്റിൻകര,അതിയന്നൂർ ,അരങ്കമുകൾ പ്രദേശം മയക്കു മരുന്ന് മാഫിയായുടെ പിടിയിൽ ആയിട്ടു വർഷങ്ങളായി.യുവാക്കൾ മയക്കുമരുന്ന് ഉപയോഗിക്കുന്നതും ,ഇതിന്റെ വിപണനവും ഇവിടെ നടക്കുന്നതായി നാട്ടുകാർ പറയുന്നു.പ്രദേശത്തെ മയക്കുമരുന്ന് കടത്തും വിപണനവും പിടികൂടുന്നതിൽ എക്സ് ഐസ് പരിശോധന കർശനമല്ലന്നു നാട്ടുകാർ അഭിപ്രായപ്പെടുന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

About Us

News Blogger Template is Designed Theme for Giving Enhanced look Various Features are available Which is designed in User friendly to handle by Piki Developers. Simple and elegant themes for making it more comfortable