ധനുവച്ചപുരം vtmnss കോളേജും ധനുവച്ചപുരം ഐഎച്ച്ആർഡി കോളേജും തമ്മിലെ സംഘർഷം, രണ്ടുപേർ അറസ്റ്റിൽ
June 22, 2022
ധനുവച്ചപുരം vtmnss കോളേജും ധനുവച്ചപുരം ഐഎച്ച്ആർഡി കോളേജും തമ്മിലെ സംഘർഷം, പ്രിൻസിപ്പലിൻ്റ വാഹനത്തെ കല്ലെറിഞ്ഞു തകർത്തു.പോലീസ് എസ് ഐക്ക് പരിക്ക്.
ധനുവച്ചപുരം ഐഎച്ച്ആർഡി കോളേജിൽ നിന്നും എബിവിപി പ്രവർത്തകർക്ക് കല്ലേറുണ്ടാകുകയും തിരിച്ചു എബിവിപി പ്രവർത്തകരും കല്ലെറിയുന്നതിന്റെയും
ദൃശ്യങ്ങളും പുറത്തുവന്നു. വിവരമറിഞ്ഞു സംഭവസ്ഥലത്തെത്തിയ പോലിസ് ഉദ്യോഗസ്ഥരെ വിദ്യാർത്ഥികൾ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു.
ആകാശ്.
ഗൗതം കൃഷ്ണ
ധനുവച്ചപുരം ഐഎച്ച്ആർഡി കോളേജ് പരിസരത്ത് ഇന്നലെ വൈകുന്നേരം ആയിരുന്നു സംഭവം.
ധനുവച്ചപുരം vtmnss കോളേജിലെ പ്രകോപനം കൂടാതെ എത്തിയ ഒരു സംഘം വിദ്യാർഥികളാണ് ആക്രമിച്ചത്.
കല്ലേറിൽ കോളേജിൻറെ ജനൽ ചില്ലകൾ തകർത്തു.
കോളേജ് പ്രിൻസിപ്പൽ സിന്ധുവിൻ്റ കാറിൻ്റ ഗ്ലാസുകളും എറിഞ്ഞു തകർത്തു.
സംഭവമറിഞ്ഞ് എത്തിയപാറശാല സ്റ്റേഷനിലെ പ്രഫേഷണൽ എസ് ഐ ജിതിൻ വാസുവിനെ വിദ്യാർഥികൾ മർദ്ദിച്ചു .മറ്റൊരു ഉദ്യോഗസ്ഥനും ആക്രമണത്തിൽ പരിക്കേറ്റു.
സ്ഥലത്ത് നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെ നേതൃത്വത്തിലെ പോലീസ് ക്യാമ്പ് ചെയ്യുന്നു.
അക്രമണത്തിൽ പോലിസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടും കേസിന്റെ വിശദമായ വിവരങ്ങൾ പോലിസ് പത്ര മാധ്യമങ്ങൾക്ക് നൽകാൻ വിമുഖത കാണിക്കുന്നു.