Type Here to Get Search Results !

സ്‌കൂളുകളിലെ വെള‌ളവും ക്ളീനാക്കാനുള്ള നടപടിയെടുത്ത് സംസ്ഥാന സര്‍ക്കാര്‍

News Desk 0
സ്‌കൂളുകളിലെ വെള‌ളവും ക്ളീനാക്കാന്‍ നടപടിയെടുത്ത് സംസ്ഥാന സര്‍ക്കാര്‍; ജലഅതോറിറ്റിയുടെ പരിശോധന ഉടനെ, തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും കേരള വാട്ടര്‍ അതോറിറ്റിയുടെ അടിയന്തര കുടിവെള്ള പരിശോധന നടത്താന്‍ തീരുമാനമായി. കേരള വാട്ടര്‍ അതോറിറ്റി വര്‍ഷത്തില്‍ ഒരുതവണ സൗജന്യമായി സ്‌കൂളുകളിലെ ജല പരിശോധന നടത്തുന്ന കാര്യം പരിഗണിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും പങ്കെടുത്ത യോഗത്തിലാണ് തീരുമാനമെടുത്തത്. കുടിവെള്ള പരിശോധനയ്ക്കായി വാട്ടര്‍ അതോറിറ്റിയുടെ 86 ലാബുകളുടെയും ഗ്രൗണ്ട് വാട്ടര്‍ വകുപ്പിന്റെ ലാബുകളുടെയും സൗകര്യങ്ങള്‍ ഇതിനായി ഉപയോഗപ്പെടുത്തും. എടുക്കുന്ന സാമ്പിളുകളുടെ ഭൗതിക, രാസ, മൈക്രോബയോളജിക്കല്‍ പരിശോധനകള്‍ നടത്തുന്നതായിരിക്കും. സ്‌കൂളുകള്‍ ഇപ്പോള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കിണര്‍, കുഴല്‍ക്കിണര്‍, പൈപ്പ് ലൈന്‍ സംവിധാനങ്ങളെ തരം തിരിച്ച്‌ മുന്‍ഗണന കണ്ടെത്തി പരിശോധന ഉടന്‍ ആരംഭിക്കുമെന്നുള്ള തീരുമാനമെടുത്ത യോഗത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ്,ജലവിഭവവകുപ്പ്, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരും പങ്കെടുക്കുകയുണ്ടായി.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

About Us

News Blogger Template is Designed Theme for Giving Enhanced look Various Features are available Which is designed in User friendly to handle by Piki Developers. Simple and elegant themes for making it more comfortable