പ്രശസ്ത പക്ഷി നിരീക്ഷകന്‍ എല്‍ദോസ് വനത്തില്‍ തൂങ്ങി മരിച്ച നിലയില്‍

News Desk
പ്രശസ്ത പക്ഷി നിരീക്ഷകനായ എല്‍ദോസിനെ വനത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി, കോതമംഗലം: പക്ഷിനിരീക്ഷകന്‍ എല്‍ദോസിനെ വനത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സാമ്പത്തിക പ്രശ്‌നങ്ങളായിരിക്കാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തൽ . ഇന്നലെ മുതല്‍ എല്‍ദോസിനെ കാണാനില്ലെന്ന് കാണിച്ച്‌ ബന്ധുക്കള്‍ കോതമംഗലം പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് ഭൂതത്താന്‍കെട്ടിനു സമീപം ചാട്ടക്കല്ല് വനഭാഗത്തു നിന്ന് മൃതദേഹം കണ്ടെത്തിയത്. തട്ടേക്കാട് പക്ഷി സങ്കേതവുമായി ബന്ധപ്പെട്ട് പക്ഷി നിരീക്ഷണത്തില്‍ സജീവമായിരുന്നു എല്‍ദോസ്. പക്ഷി എല്‍ദോസ് എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. ടൂറിസ്റ്റ് ഗൈഡായും പ്രവര്‍ത്തിച്ചിരുന്നു.