Type Here to Get Search Results !

"ഓപ്പറേഷൻ സുരക്ഷാ കവചം" : നിയമലംഘനം നടത്തിയ വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു

News Desk 0
"ഓപ്പറേഷൻ സുരക്ഷാ കവചത്തിന്റെ "ഭാഗമായി നെയ്യാറ്റിൻകര സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ കീഴിലുള്ള വിവിധ സ്ഥലങ്ങളിൽ നടത്തിയ സ്കൂൾ ബസ് പരിശോധനയിൽ നിയമലംഘനം നടത്തിയ വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. റോഡ് ടാക്സ് അടയ്ക്കാതെയും ഫിറ്റ്നസ് ഇല്ലാതെയും സർവ്വീസ് നടത്തുന്ന വാഹനങ്ങളെ, കുട്ടികളെ സുരക്ഷിതമായി സ്കൂളിൽ എത്തിച്ചതിനുശേഷം പിടിച്ചെടുക്കുകയും ചെയ്തു. നിരവധി തവണ സ്കൂൾ ബസുകൾ പരിശോധനയ്ക്ക് ഹാജരാക്കാൻ നിർദ്ദേശം നൽകിയിട്ടും, പരിശോധനയ്ക്ക് ഹാജരാക്കുകയോ ഫിറ്റ്നസ് എടുക്കുകയാ ചെയ്യാതെ സർവ്വീസ് നടത്തിയ 4 ബസുകളും പിടിച്ചെടുത്തു. സ്കൂൾ ബസുകളിൽ കുട്ടികളെ കുത്തി നിറച്ച് കൊണ്ടുപോയതിനെതിരെയും നടപടി സ്വീകരിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും, നിയമ ലംഘകർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും നെയ്യാറ്റിൻകര, ജോയിന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ ശ്രീ. സന്തോഷ്കുമാർ സി.എസ് അലിയിച്ചു. ജോയിന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസറുടെ പരിശോധനയിൽ മോട്ടോർ വെഹിക്കിൾസ് ശ്രീ മധുകുമാർ റ്റി.ആർ, ശ്രീ. കിഷോർ എസ്., അസിസ്റ്റന്റ് വെഹിക്കിൾസ് ഇൻസ്പെക്ടർമാരായ ശ്രീ.ഷംനാദ് എസ്.ഏ.ഒ എന്നിവരുടെ നേതൃത്വത്തിൽ പരിശോധിച്ചു.
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

About Us

News Blogger Template is Designed Theme for Giving Enhanced look Various Features are available Which is designed in User friendly to handle by Piki Developers. Simple and elegant themes for making it more comfortable