Type Here to Get Search Results !

സെെക്കിള്‍ ചവിട്ടിയാൽ കിട്ടുന്ന ആരോ​ഗ്യ​ഗുണങ്ങള്‍

News Desk 0
സെെക്കിള്‍ ചവിട്ടിയാലുള്ള ആരോ​ഗ്യ​ഗുണങ്ങള്‍, സൈക്ലിംഗ് ഉപാപചയ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും പേശികളെ ബലപ്പെടുത്തുകയും വളര്‍ത്തുകയും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഫലപ്രദമായ ഒരു മാര്‍ഗമായാണ് സൈക്ലിങിനെ കാണുന്നത്. 400 മുതല്‍ 1000 വരെ കലോറി എരിച്ചുകളയാന്‍ സൈക്കിള്‍ ചവിട്ടുന്നത് സഹായിക്കുമെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. സൈക്ലിംഗ് പതിവായി ചെയ്യുന്നത് ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഹൃദയസംബന്ധമായ അസുഖങ്ങളും പ്രശ്നങ്ങള്‍ കുറയ്ക്കുന്നതിനും സഹായിക്കുമെന്ന് ആരോ​ഗ്യവിദഗ്ധര്‍ പറയുന്നു. പതിവ് വ്യായാമമെന്ന നിലയില്‍ സൈക്ലിംഗ് ചെയ്യുന്നത് രക്തസമ്മര്‍ദ്ദത്തിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് മെഡിക്കല്‍ ന്യൂസ് ടുഡേ.കോം പറയുന്നുണ്ട്. പതിവായി സൈക്കിള്‍ ചവിട്ടുന്നത് ശ്വാസകോശത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കും. സൈക്ലിംഗ് സമയത്ത്, ശ്വാസകോശത്തിന് പുതിയ ഓക്സിജന്‍ ക്രമമായി ലഭിക്കുന്നു, ശ്വസന നിരക്ക് വര്‍ദ്ധിക്കുന്നത് ശ്വാസകോശത്തിന് ചുറ്റുമുള്ള പേശികളെ വികസിപ്പിക്കാന്‍ സഹായിക്കുന്നു. സമ്മര്‍ദ്ദം, വിഷാദം, അല്ലെങ്കില്‍ ഉത്കണ്ഠ എന്നിവയുടെ വികാരങ്ങള്‍ ലഘൂകരിക്കുന്നതിന് സെെക്ലിം​ഗ് സഹായകമാകും. ശാരീരിക ക്ഷമത മെച്ചപ്പെടുത്തുന്നതിനിടയില്‍ സമ്മര്‍ദ്ദത്തെ മറികടക്കാന്‍ സഹായിക്കുന്ന നല്ലൊരു വ്യായാമമാണ് സൈക്ലിങ്. സൈക്കിള്‍ വ്യായാമം മാനസികാവസ്ഥയെ നല്ല രീതിയില്‍ സ്വാധീനിക്കുകയും സമ്മര്‍ദ്ദം കുറയ്ക്കുകയും ഊർജ്ജസ്വലത പ്രദാനം ചെയ്യുകയുമാകുന്നു .

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

About Us

News Blogger Template is Designed Theme for Giving Enhanced look Various Features are available Which is designed in User friendly to handle by Piki Developers. Simple and elegant themes for making it more comfortable