പങ്കാളിയോടുള്ള അനുമോദനവും പ്രോത്സാഹനവും
June 03, 2022
പങ്കാളിയെ ഏതെങ്കിലും സന്ദർഭത്തിൽ അറിഞ്ഞു അനുമോദിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തിട്ടുണ്ടോ?
അനുമോദനമോ പ്രോത്സാഹനമോ നൽകുന്ന ഗുണങ്ങൾ?
ഇവ നൽകിയില്ലെങ്കിൽ എന്തു സംഭവിക്കും.?
▪️ വായു, ജലം, ഭക്ഷണം കഴിഞ്ഞാൽ പിന്നെ മനുഷ്യനു വേണ്ടിയിരിക്കുന്ന ഒന്നാണ് അംഗീകാരവും പ്രോത്സാഹനവും .ഒരു വ്യക്തിയുടെ മാനസിക സന്തുതുലിതാവസ്ഥക്കു ഇവ അവശ്യ ഘടകങ്ങളാണ് . ജീവിതം മുന്നോട്ടു പോകുവാനാഗ്രഹിക്കണമെങ്കിലും ഇവ ആരിൽ നിന്നെങ്കിലും
കിട്ടികൊണ്ടേയിരിക്കണം. പക്ഷേ വീടിന്റെ അകത്തളങ്ങളിൽ പരസ്പരം കുറ്റപ്പെടുത്തലല്ലേ ഇന്നു കുടുതലും കണ്ടു വരുന്നത് .
▪️ താൻ ചെയ്ത പ്രവർത്തികൾക്ക് ഒരു നല്ല വാക്ക് പറഞ്ഞുകുടെയെന്നു പരിഭവം പറഞ്ഞാൽ, അതു
നിങ്ങളുടെ കടമയല്ലേയെന്നു പറഞ്ഞ് നിസ്സാരമാക്കി കളയുന്ന പങ്കാളികൾ ശ്രദ്ധിക്കുക, അവ അത്ര നിസ്സാരമല്ല.
▪️ പങ്കാളിയിലെ വിഷാദ ഭാവത്തിനും ഇടക്കിടെയുണ്ടാക്കുന്ന ശാരീരിക വിഷമതകൾക്കും , അസുഖങ്ങൾക്കും കാരണമാകുന്നത് ഈ പ്രോത്സാഹനമില്ലായ്മയാണെന്ന് കൂടി അറിയുക.
ഇത് ഇരു പങ്കാളികൾക്കും ബാധകമാണെന്നു കൂടി അറിയണം.ഇതിൽ പിശുക്കു കാണിക്കാതിരിക്കുക, പരസ്പരം മനസ്സിലാക്കിയും അറിഞ്ഞും പ്രോത്സാഹിപ്പിക്കുക.