നെയ്യാറ്റികര സബ് ആർ ടി ഒ യുടെ കീഴിലുള്ള സ്കൂൾ ബസ് ഡ്രൈവേഴ്സിനും ബസിലെ ആയമാർക്കുമുള്ള പരിശീലന പരിപാടി നെയ്യാറ്റിൻകര എം.എൽ.എ കെ. ആൻസലൻ ഉദ്ഘാടനം ചെയ്തു
June 04, 2022
സ്കൂൾ ബസ് ഡ്രൈവേഴ്സിനും ബസിലെ ആയമാർക്കുമുള്ള പരിശീലന പരിപാടി നെയ്യാറ്റിൻകര എം.എൽ.എ കെ. ആൻസലൻ ഉദ്ഘാടനം ചെയ്തു,
നെയ്യാറ്റിൻകര : നെയ്യാറ്റിൻകര സബ്ബ് ആർ.ടി.ഒ യുടെ കീഴിൽ നിലവിൽ പ്രവർത്തിക്കുന്ന സ്കൂൾ ബസ് ഡ്രൈവേഴ്സിനും ബസിലെ ആയമാർക്കുമുള്ള പരിശീലന പരിപാടി 04/06/2022 തീയതി നെയ്യാറ്റിൻകര വിശ്വഭാരതി പബ്ലിക് സ്കൂളിൽ വച്ച് നടത്തി. പ്രസ്തുത പരിശീലന പരിപാടിയെ നെയ്യാറ്റിൻകര എം.എൽ.എ കെ.ആൻസലൻ ഉദ്ഘാടനം ചെയ്തു.
ജോയിന്റ് ആർ.ടി.ഒ സന്തോഷ് കുമാർ സി.എസ് അധ്യക്ഷതവഹിച്ച പ്രസ്തുത ചടങ്ങിൽ വിശ്വഭാരതി പബ്ലിക് സ്കൂൾ മാനേജിംഗ് ട്രസ്റ്റി ശ്രീ. വി വേലപ്പൻ നായർ വിശിഷ്ട വ്യക്തികൾക്ക് സ്വാഗതം ആശംസിച്ചു. തുടർന്ന് നടത്തിയ പരിശീലനത്തിൽ മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ കിഷോർ .എസ് . അസിസ്റ്റന്റ് മോട്ടാർ വെഹിക്കിൾസ് ഇൻസ്പെക്ടർ വിനോദ്.എ.ഒ എന്നിവർ നേതൃത്വം നൽകി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മധുകുമാർ .റ്റി.ആർ. എഎം വി.ഐ മാരായ ഷംനാദ്, എസ്.ആർ. ശ്രീജിത്ത് .പി എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. പ്രസ്തുത പരിശീലന പരിപാടിയിൽ വിവിധ സ്കൂളുകളിൽ നിന്നുമായി 350 പേർ പങ്കെടുത്തു. പരിശീലന പരിപാടിയിൽ പങ്കെടുത്ത ഡ്രൈവേഴ്സിന് ഐ.ഡി. കാർഡുകളും എം എൽഎ വിതരണം ചെയ്യുകയുണ്ടായി.