Type Here to Get Search Results !

പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് നെയ്യാറ്റിൻകരയിലെ കൃഷിഭവൻ നമ്പർ ഒൺ ആകാൻ കുതിക്കുന്നു

News Desk 0
പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് നെയ്യാറ്റിൻകരയിലെ കൃഷിഭവൻ നമ്പർ ഒൺ ആകാൻ കുതിക്കുന്നു, നെയ്യാറ്റിൻകര;പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് നെയ്യാറ്റിൻകരയിലെ കൃഷിഭവൻ നമ്പർ ഒൺ ആകാൻ കുതിക്കുന്നു.അമ്പതു വർഷത്തിന് മുകളിൽ പ്രായവും പഴക്കവുമുണ്ട് നെയ്യാറ്റിൻകര കൃഷിഭവന്. നെയ്യാറ്റിൻകര നഗരസഭയുടെ സമീപം ചോർന്നൊലിക്കുന്ന കെട്ടിടത്തിലാണ് നിലവിൽ കൃഷിഭവൻ പ്രവർത്തിക്കുന്നത് .വലിയ മഴയുണ്ടങ്കിൽ കാര്യങ്ങൾ കൂടുതൽ സങ്കീർണമാകും .ഓഫീസിൽ ഈ സാഹചര്യത്തിൽ ഫയലുകൾ പോലും സൂക്ഷിക്കാൻ പറ്റാത്ത സാഹചര്യമാണുള്ളത്.
ജീർനാവസ്ഥയിലുള്ള ഈ കെട്ടിടത്തിലിരുന്ന് പണിയെടുക്കുന്ന ജീവനക്കാർക്കും ഓഫീസ് ആവശ്യങ്ങൾക്കായി കൃഷിഭവനിലെത്തുന്ന കൃഷിക്കാർക്കും അപകടം ഉണ്ടായേക്കാവുന്ന വിധത്തിലുള്ളതാണ് നിലവിലെ കൃഷി ഭവന്റെ സ്ഥിതി.ഓഫീസിലെ ജീവനക്കാർക്കോ വിവിധ ആവശ്യങ്ങൾക്കായി കൃഷിഭവനിലെത്തുന്ന ആവശ്യക്കാർക്കോ ഉപയോഗിക്കാനായി ഒരു ശുചിമുറി പോലും നിലവിൽ ഈ കൃഷിഭവനിൽ ഇല്ല എന്നുള്ളതാണ് പ്രധാന കാര്യങ്ങളിലൊന്ന്.
മൂന്ന് ജീവനക്കരുടെ സാന്നിധ്യത്തിലാണ് ഇപ്പോൾ കൃഷിഭവന്റെ പ്രവർത്തനം നടക്കുന്നത് .കൃഷിഭവനിലെ എല്ലാ പ്രവർത്തനങ്ങളും കമ്പ്യൂട്ടർ വൽക്കരിക്കുന്നതോടെ കൂടുതൽ വേഗത്തിലാകുമെന്നു കണക്കുകൂട്ടുന്നു. ഇപ്പോഴത്തെ കെട്ടിടത്തിൽ തല്ക്കാലം അറ്റകുറ്റപ്പണികൾ നടത്താൻ സാധ്യത വളരെ കുറവാണ് .
വില്ലേജ് ഓഫീസും, കൃഷിഭവനും പുതുക്കി പണിയാൻ തീരുമാനം എടുത്തതായി സൂചനയുണ്ട് .ഇതിലേക്കുള്ള ഫണ്ട്‌ അനുവദിച്ചതായിട്ടാണ് വിവരം. അഞ്ചിലധികം ഏലാക്കമ്മിറ്റികൾ നിലവിൽ ഈ കൃഷിഭവനു കീഴിൽ പ്രവർത്തിക്കുന്നുണ്ട് .നെല്ല് കൃഷി വളരെ കുറഞ്ഞെങ്കിലും വാഴക്കൃഷിയും പച്ചക്കറി കൃഷിയും ഇപ്പോഴും സജീവമാണ് . സ്വന്തമായി സ്ഥലം ഇല്ലാത്തവരിൽ പാട്ടത്തിനു എടുത്തു കൃഷി ചെയ്യുന്നവരാണ് ഭൂരിഭാഗം കർഷകരും .കൃഷിഭവൻ വഴിയുള്ള അർഹതപ്പെട്ട ആനുകൂല്യങ്ങളും നഷ്ടപരിഹാരങ്ങളും കൃത്യമായി കൊടുത്തുവരുന്നുണ്ട് .മരുന്ന് തളിക്കാനുള്ള പഴയ സ്പ്രേയർ എല്ലാം ഉപയോഗശൂന്യമായിട്ടുണ്ട് .സബ്‌സിഡി ഇനത്തിൽ കർഷർക്ക് ആവശ്യമായ കാർഷികോപകരണങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നുള്ളതാണ് ഭൂരിഭാഗം കർഷകരുടെയും കർഷക സമിതികളുടെയും ഏറ്റവും വലിയ ആവശ്യം. പുതിയ കൃഷിഭവന്റെ കെട്ടിടനിർമ്മാണം എത്രയും വേഗത്തിൽ ആരംഭിക്കണമെന്നും ഒരു ഹൈടെക് കൃഷിഭവനു വേണ്ട എല്ലാവിധ സൗകര്യങ്ങളും അതിൽ ഒരുക്കിക്കിട്ടണമെന്നുള്ളതുമാണ് കർഷകരുടെയും ജനങ്ങളുടെയും ആവശ്യം.
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

About Us

News Blogger Template is Designed Theme for Giving Enhanced look Various Features are available Which is designed in User friendly to handle by Piki Developers. Simple and elegant themes for making it more comfortable