സംസ്ഥാനത്തെ വിദ്യാഭ്യാസ ഡയറക്ടറേറ്റിലും ഡിഇഒ ഓഫീസുകളിലും വിജിലൻസ് റെയ്ഡ്
June 17, 2022
സംസ്ഥാനത്തെ വിദ്യാഭ്യാസ ഡയറക്ടറേറ്റിലും ഡിഇഒ ഓഫീസുകളിലും വിജിലൻസ് റെയ്ഡ്.
തിരുവനന്തപുരം ; പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ വിജിലൻസ് റെയ്ഡ്.
ഓപ്പറേഷൻ ജ്യോതി എന്ന പേരിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൻറെ ഓഫീസിലും അതിനു കീഴിലുള്ള എഇഒ, ഡിഇഒ ഓഫീസുകളിലുമാണ് മിന്നൽ പരിശോധന നടക്കുന്നത്. അധ്യാപക, അനധ്യാപക നിയമനങ്ങളിൽ അഴിമതിയെന്ന വിവരത്തിൻറെ അടിസ്ഥാനത്തിലാണ് ഈ റെയ്ഡ്.
ഇന്ന് രാവിലെ 11 മണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്. എയ്ഡഡ് സ്കൂൾ അധ്യാപക നിയമനം, നിയമനം ക്രമവത്കരിക്കൽ, മാനേജ്മെൻറിനു ലഭിക്കുന്ന ഗ്രാൻഡുകൾ പാസാക്കി നൽകൽ, പുതിയ തസ്തിക സൃഷ്ടിക്കൽ എന്നിവയ്ക്ക് ഡിഇഒ ഓഫീസിലെ ഉദ്യോഗസ്ഥർ വൻ തോതിൽ കൈക്കൂലി വാങ്ങുന്നതായും പാരിതോഷികം സ്വീകരിക്കുന്നതായും ഇതിനകം വിവരം ലഭിച്ചിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് ഇപ്പോൾ മിന്നൽ പരിശോധന നടക്കുന്നത്.
വിവരങ്ങൾ ഉച്ചവരെ പുറത്തുവിട്ടില്ല.പത്രണ്ടോളം പോലീസ് ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തിട്ടുണ്ട്.