Type Here to Get Search Results !

പരാതി നല്‍കാനെത്തിയ അമ്മയും മകളും വില്ലേജ് ഓഫീസില്‍ ആത്മഹത്യക്ക് ശ്രമിച്ചു

News Desk 0
അയല്‍വാസി വഴി കെട്ടിയടച്ചു : പരാതി നല്‍കാനെത്തിയ അമ്മയും മകളും വില്ലേജ് ഓഫീസില്‍ ആത്മഹത്യക്കായി ശ്രമിച്ചു, കോഴിക്കോട്: കോഴിക്കോട് ചക്കിട്ടപാറ വില്ലേജ് ഓഫീസില്‍ വീട്ടമ്മയും മകളും ആത്മഹത്യക്ക് ശ്രമിച്ചു. പൊയ്കയില്‍ വീട്ടില്‍ മേരി മകള്‍ ജെസ്സി എന്നിവരാണ് ആത്മഹത്യക്ക് ശ്രമിച്ചത്. അയല്‍വാസിയുമായി ഉണ്ടായിരുന്ന വഴിത്തര്‍ക്കം പരിഹരിക്കാന്‍ റവന്യൂ അധികൃതര്‍ ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് ഇരുവരും ആത്മഹത്യാശ്രമം നടത്തിയത്. മണ്ണെണ്ണ ദേഹത്തൊഴിച്ച്‌ തീകൊളുത്താന്‍ ശ്രമിക്കുകയായിരുന്നു. പൊലീസ് ഇടപെട്ട് ഇവരെ ഇതിൽ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു. വീട്ടിലേക്കുള്ള വഴി കെട്ടിയടച്ച്‌ കൊണ്ട് അയല്‍വാസി മതില്‍ കെട്ടിയതിനെതിരെ നടപടി ആവശ്യപ്പെട്ട് ചക്കിട്ടപാറ വില്ലേജ് ഓഫീസിലെത്തിയ മേരിയും ജെസ്സിയും ഉച്ചവരെ ഓഫീസിന് പുറത്ത് കുത്തിയിരുന്നെങ്കിലും ഈ കാര്യത്തിൽ പരിഹാരമുണ്ടായില്ല. ഇതേതുടര്‍ന്നാണ് ഇരുവരും 2 മണിയോടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചത്. സമീപത്തുണ്ടായിരുന്ന പൊലീസ് ഉടന്‍ തന്നെ ഓടിയെത്തി ഇരുവരെയും പിടിച്ചുമാറ്റിയതിനാല്‍ വലിയ അപകടം ഒഴിവായി. സംഭവത്തെ തുടര്‍ന്ന് പൊലീസ് തഹസില്‍ദാറുമായി നടത്തിയ ചര്‍ച്ചയില്‍ വഴി കെട്ടിയടച്ച്‌ മതില്‍ കെട്ടിയോ എന്ന് പരിശോധിക്കാനുള്ള തീരുമാനമായി. ഇതിനായി സര്‍വെയര്‍ സ്ഥലത്തെത്തി. പരാതിയില്‍ പറയുന്ന പ്രകാരം കയ്യേറ്റമുണ്ടായോ എന്ന് അളന്ന് തിട്ടപ്പെടുത്തുമെന്ന് തഹസില്‍ദാര്‍ വ്യക്തമാക്കി സംസാരിച്ചിട്ടുണ്ട്. വിഷയത്തില്‍ നേരത്തെ പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ നീതി കിട്ടിയില്ലെന്ന് മേരി ആരോപിച്ചു. തങ്ങളുടെ വഴി കെട്ടി അടയ്ക്കാന്‍ അയല്‍വാസിക്ക് റവന്യൂ ജീവനക്കാര്‍ ഒത്താശ ചെയ്തും എന്നും വിധവകളായ അമ്മയും മകളും പറഞ്ഞു.
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

About Us

News Blogger Template is Designed Theme for Giving Enhanced look Various Features are available Which is designed in User friendly to handle by Piki Developers. Simple and elegant themes for making it more comfortable